ചുംബനസമരത്തിനെതിരെ പിണറായി വിജയന്‍

 

pinarayi vijayan

ഭര്‍ത്താവും ഭാര്യയും ഒരു മുറിയില്‍ കാണിക്കുന്നത് റോഡില്‍ കാട്ടിക്കൂട്ടിയാല്‍ നാട് അംഗീകരിക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

സദാചാരപ്പൊലീസിന് എതിരെയുള്ള പ്രതിഷേധത്തെ ചുംബനസമരം ശക്തിപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അരിമ്പ്ര ഗ്രാമീണവായനശാലയുടെ 50-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും ചെറുപ്പക്കാരനും ചെറുപ്പക്കാരിയും എവിടെയെങ്കിലും സ്വകാര്യമായി ചെയ്യുന്ന കാര്യങ്ങളെ സദാചാരപ്പൊലീസ് ചമഞ്ഞ് ആക്രമിക്കുന്നതും അംഗീകരിക്കാനാവില്ല. അതിനെതിരെ പ്രതിഷേധം ഉയരണം.

എന്നാല്‍, അത് ഇത്തരത്തില്‍ ചുംബനസമരം നടത്തിയല്ല പ്രകടിപ്പിക്കേണ്ടത്. സദാചാരപ്പോലീസിനെതിരെ കൂടുതല്‍ ആളുകളെ അണിനിരത്താന്‍ കഴിയുന്ന സമരമാര്‍ഗങ്ങളാണ് വേണ്ടത്.

ഓരോ രാജ്യത്തും ഓരോ രീതികളുണ്ട്. അതെല്ലാം അതുപോലെ നമ്മുടെ നാട്ടില്‍ വന്നിട്ടില്ല. അത്തരം ഏര്‍പ്പാടുകള്‍ പരസ്യമായി ചെയ്താല്‍ നാട് അംഗീകരിക്കില്ല. മദ്യം ഇഷ്ടപ്പെടുന്നവരുണ്ട്. അതിനെ എതിര്‍ക്കുന്നവരുമുണ്ട്. എന്നുകരുതി സമരമാര്‍ഗമായി പരസ്യമായ മദ്യപാനം അംഗീകരിക്കാന്‍ കഴിയുമോ എന്നും പിണറായി ചോദിച്ചു.

എന്നാല്‍, ചുംബിക്കുന്നവരെ വടിയുമായി വന്ന് നേരിടാന്‍ തുടങ്ങിയാല്‍ അതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും പിണറായി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close