ശബരിമല നടവരവ് എഴുപത്തിയേഴേകാല്‍ കോടി

sabarimala

ശബരിമലയിലെ പുതിയ നടവരുമാനക്കണക്കുകള്‍ പുറത്ത് വന്നു. മണ്ഡലകാല പൂജയ്ക്കായി നട തുറന്ന ശേഷമുള്ള വരുമാനം എഴുപത്തിയേഴു കോടി ഇരുപത്തിഅഞ്ച് ലക്ഷമായി. കഴിഞ്ഞവര്‍ഷം ഇക്കാലയളവില്‍ ഉള്ളതിനേക്കാള്‍ 9 കോടിയിലേറെ രൂപയുടെ വരുമാന വര്‍ധനവാണ് ഇത്തവണ ഉള്ളത്.

മണ്ഡലമാസ പൂജയ്ക്കായി നടതുറന്ന് 22 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് വരുമാനം 77 കോടിരൂപ കടന്നത്. കാണിക്കവരവ് കൂടിയതും അപ്പം, അരവണ എന്നിവയുടെ വില്‍പ്പനയിലുണ്ടായ വര്‍ധനവുമാണ് വരുമാനം കുതിച്ചുയരാനുള്ള പ്രധാന കാരണം. മുന്‍ വര്‍ഷത്തേക്കാള്‍ അരവണ വില്‍പ്പനയില്‍ അഞ്ച് കോടിയുടെ വര്‍ധനവാണ് ഉണ്ടായത്. കാണിക്കവരുമാനത്തിലും 4 കോടിയിലേറെ രൂപയുടെ വര്‍ധന ഉണ്ടായി. ഇതുവരെ ഇരുപത്തിയേഴ് കോടി അറുപത്തിയഞ്ച് ലക്ഷം രൂപയാണ് കാണിക്കവരുമാനമായി ലഭിച്ചത്.

അപ്പം വില്‍പ്പനയിലും ഇത്തവണ കാര്യമായ വര്‍ധനവാണ് ഉണ്ടായത്. തീര്‍ത്ഥാടന കാലത്തിന്റെ തുടക്കത്തില്‍ തന്നെ അപ്പത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാന്‍ ബോര്‍ഡ് സ്വീകരിച്ച നടപടികളും ഫലം കണ്ടു. ശബരിമലയിലേക്കെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിലും 25 ശതമാനത്തിലേറെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെ മണ്ഡലമാസ പൂജ ആകുന്നതിന് മുമ്പ് തന്നെ വരുമാനം 100 കോടിക്ക് മുകളിലെത്തുമെന്ന് ഉറപ്പായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close