ബാറുകള്‍ക്ക് ജനവരി 20 വരെ പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി

bar1

മദ്യനയം സമൂഹത്തിലും ടൂറിസം രംഗത്തും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി പഠനം നടത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

തൊഴില്‍, ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെ പഠനം നടത്താന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാറുകള്‍ക്ക് ജനവരി 20 വരെ പ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഈമാസം 12 വരെ നല്‍കിയ പ്രവര്‍ത്തനാനുമതിയാണ് ഹൈക്കോടതി നീട്ടിയത്.

മദ്യനയത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശമുണ്ടെങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. മദ്യനയത്തില്‍ പ്രായോഗിക മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. നയംമാറ്റാന്‍ നീക്കമുണ്ടെങ്കില്‍ നിലവിലിള്ള നയത്തിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജികള്‍ തീര്‍പ്പാക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി കഴിഞ്ഞതവണ കേസ് പരിഗണിക്കവെ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ബാറുകള്‍ക്ക് ഈമാസം 12 വരെ പ്രവര്‍ത്തിക്കാന്‍ നേരത്തെ അനുമതി നല്‍കിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close