ബാര്‍കോഴ: കേസെടുത്തു, മാണി ഒന്നാംപ്രതി

mani km

ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ കേസെടുത്തു. കേസില്‍ ഒന്നാം  പ്രതിയാണു മാണി. വിജിലന്‍സാണ് കേസെടുത്തത്. ബാര്‍ കോഴ സംബന്ധിച്ച് അന്വേഷണം നടത്തിയ വിജിലന്‍സ് സംഘത്തിന് മന്ത്രിക്കെതിരെ കേസെടുക്കാന്‍തക്ക വിവരങ്ങള്‍ ലഭിച്ചിരുന്നു.

പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി ഒമ്പതുപേരില്‍നിന്നു വിജിലന്‍സ് മൊഴിയെടുത്തിട്ടുണ്ട്. ബാര്‍ ഓണേഴ്സ് അസോസിയേഷന്റെ യോഗങ്ങളുടെ മിനിറ്റ്സിലും ഇതു സംബന്ധിച്ച സൂചനകളുണ്ട്. ഇക്കാര്യങ്ങള്‍ വിജിലന്‍സ് ഗൗരവമായി പരിഗണിച്ചാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൂജപ്പുര സ്പെഷ്യല്‍ വിജിലന്‍സ് സെല്ലാണു മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിജിലന്‍സ് എസ്.പി എസ്. സുകേശനാണ് അന്വേഷണ ചുമതല. 50 ലക്ഷം രൂപ കോഴവാങ്ങിയെന്ന പേരിലാണു കേസ്. വിജിലന്‍സിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് കേസ് അന്വേഷിക്കും.

മന്ത്രി മാണിക്കെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് ഇന്നലെ രാത്രി വിജിലന്‍സ് മേധാവി ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close