സത്യാര്‍ത്ഥിയും മലാലയും നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങി

malala satyarthi

കൈലാഷ് സത്യാര്‍ത്ഥിയും മലാല യൂസഫ് സായിയും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ത്യയില്‍ കുട്ടികളുടെ സംരക്ഷണത്തിനാനും വിദ്യാഭ്യാസ അവകാശത്തിനുമായി പ്രവര്‍ത്തിക്കുന്ന ‘ബച്പന്‍ ബചാവോ ആന്ദോളന്‍’ സംഘടനയുടെ സാരഥിയാണ് കൈലാഷ് സത്യാര്‍ത്ഥി. പാകിസ്താനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി പ്രവര്‍ത്തിച്ച് താലിബാന്‍ തീവ്രവാദികളുടെ ആക്രമണം അതിജീവിച്ച വ്യക്തിത്വമാണ് മലാല. പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനെതിരായ താലിബാന്‍ നിരോധനത്തോടുള്ള പ്രതിഷേധമാണു മലാലയെ പ്രശസ്തയാക്കിയത്. 11 വയസുള്ളപ്പോള്‍ 2011ല്‍ ബിബിസിക്കു വേണ്ടിയെഴുതിയ ബ്ലോഗിലൂടെയാണു മലാല ശ്രദ്ധിക്കപ്പെടുന്നത്. പാക്കിസ്ഥാന്റെ ആദ്യ ദേശീയ സമാധാന പുരസ്‌കാരം നേടിയ മലാലയെ ഐക്യരാഷ്ട്ര സഭയും ആദരിച്ചു. 2012 നവംബര്‍ 10 ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര മലാല ദിനമായ ആചരിച്ചു. 2012 ഒക്ടോബറില്‍ സ്‌കൂളില്‍നിന്നു വീട്ടിലേക്കു മടങ്ങുയായിരുന്ന മലാലയ്ക്കു നേരെ വധശ്രമമുണ്ടായത് ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിലൂടെയാണ് കൈലാഷ് സത്യാര്‍ത്ഥി ശ്രേദ്ധയനായത്. 1954 ജനുവരി 11ന് ജനിച്ച ഇദ്ദേഹം 1990കള്‍ മുതല്‍ ബാലവേലയ്ക്ക് എതിരായായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ്. ഇദ്ദേഹം രൂപം നല്‍കിയ സംഘടന, ബച്പന്‍ ബചാവോ ആന്ദോളന്‍ ഇതിനകം 80,000 കുട്ടികളെ ബാലവേലയില്‍നിന്ന് രക്ഷിച്ചതായാണ് കണക്ക്. ഈ കുട്ടികളെ വിജയകരമായി പുനരധിവസിപ്പിക്കുകയും അവര്‍ക്കുള്ള ജീവിത മാര്‍ഗങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന മഹത്തായ പ്രവര്‍ത്തനങ്ങളാണ് ഈ സംഘടന നടത്തുന്നത്. ബാലവേലയെ കേവലം കുട്ടികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രശ്‌നം എന്ന നിലയില്‍നിന്ന് മനുഷ്യാവകാശ പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടി എന്നതാണ് സത്യര്‍ത്ഥി ചെയ്ത ഏറ്റവും പ്രധാന കാര്യം. ദാരിദ്യ്രം, തൊഴിലില്ലായ്മ, നിരക്ഷരത, ജനസംഖ്യാ വര്‍ധന തുടങ്ങിയ സാമൂഹിക വിപത്തുകളെ നിലനിര്‍ത്തുകയാണ് ബാലവേല ചെയ്യുന്നതെന്നും അദ്ദേഹമാണ് ലോകത്തോട് ചൂണ്ടിക്കാട്ടിയത്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ പിന്നീട് മറ്റ് പല പഠനങ്ങളിലും തെളിഞ്ഞു. സാര്‍വത്രിക വിദ്യാഭ്യാസം എന്ന ആശയവുമായി ബാലവേലയെ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close