പ്ലസ് ടൂ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കുന്നു

 

ksrtc3

ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കെ എസ് ആര്‍ ടി സി സൗജന്യ യാത്ര അനുവദിക്കുന്നു. ഫിബ്രവരി ഒന്ന് മുതല്‍ പദ്ധതി നടപ്പാക്കും. കണ്‍സഷന്‍ കാര്‍ഡുള്ളവര്‍ക്കാവും ആദ്യഘട്ടത്തില്‍ സൗജന്യ യാത്ര അനുവദിക്കുകയെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.

ഒരുവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയശേഷം പദ്ധതി വിപുലീകരിക്കും. ഡീസല്‍ വില കുറഞ്ഞതുമൂലം കെ എസ് ആര്‍ ടി സിക്കുണ്ടാകുന്ന നേട്ടം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. വി ടി ബല്‍റാം എല്‍ എം എയുടെ സബ്മിഷന് മറുപടി നല്‍കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close