മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം; നിയമസഭ തടസപ്പെട്ടു

kla

ബാര്‍ കോഴക്കേസില്‍ പ്രതിയായ ധനമന്ത്രി കെ എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷ എം എല്‍ എമാര്‍ വെള്ളിയാഴ്ച സഭയിലെത്തിയത്. സഭ ചേര്‍ന്നയുടന്‍തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി.

ചോദ്യോത്തരവേള പലതവണ തടസപ്പെട്ടു. മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷം വ്യാഴാഴ്ചതന്നെ വ്യക്തമാക്കിയിരുന്നു. മറ്റുമന്ത്രിമാരും വിജിലന്‍സ് അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ മന്ത്രി മാണി രാജിവെക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close