യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചുംബനവും ആലിംഗനവും മാത്രമാണോ: രഞ്ജിത്ത്

directer renjith

കേരളീയ യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചുംബനത്തിലും ആലിംഗനത്തിലും മാത്രം ഒതുങ്ങിപ്പോകുന്നോ എന്ന് സംവിധായകന്‍ രഞ്ജിത്ത്. വയനാട്ടിലെ ഒരു കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയ്ത പ്രസംഗത്തിലാണ് രഞ്ജിത്ത് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ‘തീര്‍ച്ചയായും ആലിംഗനം ഒരു വലിയ കാര്യം തന്നെയാണ്. ഒരാളുടെ സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും ഊഷ്മാവ് അപരനിലേക്ക് പകരാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. ചുംബനവും അങ്ങിനെ തന്നെ. ആ അവകാശത്തിന് വേണ്ടിയുള്ള സമരങ്ങളും നല്ലതുതന്നെ. എന്നാല്‍ ഇവ മാത്രമാണോ നാം ഇന്ന് നേരിടേണ്ട പ്രധാന പ്രശ്‌നങ്ങള്‍? നമ്മുടെ പാരിസ്ഥിതികമായ പ്രശ്‌നങ്ങളില്‍ എത്രമാത്രം യുവജനങ്ങള്‍ ഇടപെടുന്നുണ്ട്? പുഴകള്‍ കൊലചെയ്യപ്പെടുമ്പോള്‍, കുന്നുകള്‍ ഇല്ലാതാക്കപ്പെടുമ്പോള്‍ ചുംബനത്തിനും ആലിംഗനത്തിനും വേണ്ടി വാദിക്കുന്ന ആവേശത്തിന്റെ നൂറിലൊരു അംശമെങ്കിലും യുവജനത പ്രകടിപ്പിക്കാറുണ്ടോ? നമ്മുടെ വിദ്യാലയങ്ങള്‍ മയക്കുമരുന്നുകളുടെ കേന്ദ്രങ്ങളാവുന്നത് കാണുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഇങ്ങിനെ യൗവ്വനം തെരുവില്‍ ഇറങ്ങാറുണ്ടോ? ഞാന്‍ ഒരു ഉപദേശി ചമയുകയല്ല. ഇത്തരം തീവ്രമായ വിഷയങ്ങളും നിങ്ങളുടെ ആകുലതകളാവട്ടെ എന്ന് നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്യുന്നത്’ രഞ്ജിത്ത് പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close