ശാരദ ചിട്ടി തട്ടിപ്പ്: തൃണമൂല്‍ മന്ത്രി അറസ്റ്റില്‍

madan mitra

ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ പശ്ചിമബംഗാള്‍ ഗതാഗത മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മദന്‍ മിത്രയെ സിബിഐ അറസ്റ്റ് ചെയ്തു. രാവിലെ ഓഫീസില്‍ വിളിപ്പിച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് മദന്‍ മിത്രയെ സിബിഐ അറസ്റ്റ് ചെയ്തത്. ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന നാലാമത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവാണ് മദന്‍ മിത്ര. അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പശ്ചിമബംഗാള്‍ ഗതാഗത മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മദന്‍ മിത്രയെ ശാരദ ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന സിബിഐ സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 18 ന് ഹാജരാവാന്‍ സി.ബി.ഐ നിര്‍ദേശിച്ചിരുന്നെങ്കിലും ആരോഗ്യ കാരണങ്ങള്‍ സൂചിപ്പിച്ച് മദന്‍ മിത്ര ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല. ചിട്ടി തട്ടിപ്പ് അന്വേഷണം ഏറ്റെടുത്തയുടന്‍ തന്നെ സിബിഐ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത അനുയായിയായ മിത്രയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭ എംപിമാരായ കുണാല്‍ ഘോഷിനേയും ശ്രിഞ്‌ജോയ് ബോസിനേയും മുന്‍ ഡിജിപിയും തൃണമൂല്‍ നേതാവുമായ രജത് മജുംദാറിനേയും നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

മമത ബാനര്‍ജിക്കും തൃണമൂലിനും തട്ടിപ്പില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ബിജെപി അടുത്തിടെ ശക്തമായ പ്രചാരണം തുടങ്ങിയിരുന്നു. മന്ത്രിസഭയിലെ അംഗം തന്നെ അറസ്റ്റിലാകുന്നതോടെ ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മമത ബാനര്‍ജി കൂടുതല്‍ പ്രതിരോധലാകുമെന്ന് ഉറപ്പാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close