കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്ന് രമേശ് ചെന്നിത്തല

ramesh chennithala

ധനമന്ത്രി കെ.എം മാണിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒരേ മന്ത്രിസഭയിലെ അംഗങ്ങള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ എന്താണ് തെറ്റ്. മാണിക്കെതിരായ വിജിലന്‍സ് കേസില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ല. നിയമം നിയമത്തിന്റെ വഴിക്കുപോകും. കേസെടുക്കും മുന്‍പ് ഉദ്യോഗസ്ഥര്‍ അഭിപ്രായം ചോദിക്കുന്ന കീഴ്‌വഴക്കമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ധനമന്ത്രി കെ. എം. മാണി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായി ഇന്നലെയാണ് രഹസ്യ കൂടിക്കാഴ്ച നടത്തിയത്. കെ.എം.മാണിയുടെ വീട്ടില്‍ പൊലീസ് അകമ്പടിയില്ലാതെ എത്തിയായിരുന്നു കൂടിക്കാഴ്ച. എന്നാല്‍,ഔദ്യോഗിക കാര്യമാണ് സംസാരിച്ചതെന്നും ബാര്‍ കോഴ സംബന്ധിച്ച കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചെന്നിത്തല പിന്നീട് പ്രതികരിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close