പാര്‍ലമെന്‍റ് ഭീകരാക്രമണം നടന്നിട്ട് ഇന്ന് പതിമൂന്ന് വര്‍ഷം തികയുന്നു

parliament

രാജ്യത്തെ നടുക്കിയ പാര്‍ലമെന്‍റ് ഭീകരാക്രമണം നടന്നിട്ട് ഇന്ന് പതിമൂന്ന് വര്‍ഷം തികയുന്നു. 2001 ഡിസംബര്‍ 13 നാണ് രാജ്യത്തെയാകെ നടുക്കി ഭീകരര്‍ പാര്‍ലമെന്‍റിലേക്ക് ഇരച്ചുകയറിയത്. അഞ്ചു ഭീകരരടക്കം പന്ത്രണ്ടു പേരാണ് പാര്‍ലമെന്‍റ് വളപ്പില്‍നടന്ന പോരാട്ടത്തില്‍ കൊല്ലപ്പെട്ടത്.

2001 ഡിസംബര്‍ 13. പതിവുപോലെ രാവിലെ 11 മണിക്ക് പാര്‍ലമെന്‍റ് സമ്മേളിച്ചു. അധികം വൈകാതെ പ്രതിപക്ഷ ബഹളത്തില്‍ സ്പീക്കര്‍ സഭ നിര്‍ത്തി വച്ചു. ഈ സമയത്തായിരുന്നു രാജ്യത്തെയാകെ ഞെട്ടിച്ച ആക്രമണം. ആഭ്യന്തര മന്ത്രാലയത്തിന്‍റെ സ്റ്റിക്കര്‍ പതിച്ച കാറിലാണ് തീവ്രവാദികള്‍ പാര്‍ലമെന്‍റ് വളപ്പില്‍കടന്നത്. അമിതവേഗതയില്‍ വന്ന ഭീകരരുടെ കാര്‍ പാര്‍ലമെന്‍റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഉപരാഷ്ട്രപതി കൃഷ്ണകാന്തിന്‍റെ കാറില്‍ ഇടിച്ചു. തോക്കുമായി പുറത്തിറങ്ങിയ അഞ്ചംഗം സംഘം തലങ്ങും വിലങ്ങും നിറയൊഴിച്ചു. കാര്യമറിയാതെ ഒരു നിമിഷം പകച്ചുപോയ പാര്‍ലമെന്‍റ് സുരക്ഷാ ഉദ്യോഗസ്ഥ ഉടന്‍ തിരിച്ചടിച്ചു.

പാര്‍ലമെന്‍റിന് അകത്തേക്കുള്ള കവാടങ്ങളെല്ലാം നിമിഷങ്ങള്‍കൊണ്ടടച്ചു. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ച തീവ്രവാദിയെ ആദ്യം വെടിവെച്ച് വീഴ്ത്തി. തൊട്ടു പിന്നാലെ മറ്റു നാലു പേരെയും. ആറ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഒരു തോട്ടക്കാരനും ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. പതിനെട്ട് പേര്‍ക്ക് പരുക്കേറ്റു. പുറത്ത് ഏറ്റുമുട്ടല്‍ നടക്കുന്പോള്‍ ഉപരാഷ്ട്രപതി കൃഷ്ണകാന്തും, ഉപപ്രധാനമന്ത്രി എല്‍.കെ.അഡ്വാനിയും അടക്കമുള്ളവര്‍ പാര്‍ലമെന്‍റ് മന്ദിരത്തിലുണ്ടായിരുന്നു. പാക്ക് തീവ്രവാദ സംഘടനകളായ ലഷ്കറെ തയിബയും, ജയ്ഷെ മുഹമ്മദുമാണ് ആക്രമണത്തിനു പിന്നെലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ആക്രമണത്തിന്‍റെ മുഖ്യ ആസൂത്രകൻ അഫ്സല്‍ഗുരുവിനെ 12 വര്‍ഷങ്ങള്‍ക്ക് ശേഷം 2013ല്‍ തൂക്കിലേറ്റി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close