ഗൂഗിൾ ട്രാൻസ്ലേറ്റ് ഇനി മലയാളത്തിലും

translater

ശ്രേഷ്ഠഭാഷയായ മലയാളത്തിന് പുതിയ അംഗീകാരം കൂടി. മറുഭാഷകൾ മാതൃഭാഷയായ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാൻ ഇനി ഗൂഗിൾ സഹായിക്കും. ഗൂഗിളിന്റെ ഒാൺലൈൻ മൊഴിമാറ്റ സർവീസായ ‘ഗൂഗിൾ ട്രാൻസ്ലേറ്റ്’ മലയാളവും ഉൾപ്പെടുത്തി. മലയാളം ഉൾപ്പെടെ പത്തു ഭാഷകൾ കൂടി പുതിയതായി ഉൾപ്പെടുത്തിയിട്ട‍ുണ്ട്.ഇപ്പോൾ 90 ഭാഷകളാണ് ഗൂഗിൾ ട്രാൻസ്ലേറ്റ‍ിലുള്ളത്. ഇതിലേക്ക് കൂടുതൽ ഇന്ത്യൻ ഭാഷകൾ ഉൾപ്പെടുത്താൻ ശ്രമിച്ചുവരികയാണ് ഗൂഗിൾ.

ഇതോടെ ലോകത്ത് ഇരുപത് കോടി ആളുകൾക്ക് മറ്റുഭാഷകളിൽ നിന്ന് മാതൃഭാഷയിലേക്കും തിരിച്ചു‍ം വിവർത്തനം നടത്താവുന്നതാണ്. ഇപ്പോൾ translate.google.com സൈറ്റ് വഴി മാത്രമേ ഈ സര്‍വീസ് ഉപയോഗിക്കാന്‍ കഴിയൂ. വൈകാതെ ഈ സര്‍വീസിന്റെ മൊബൈല്‍ ആപ്പും ക്രോം ബ്രൗസറിലെ ബില്‍ട്ടിന്‍ സൗകര്യവും ലഭ്യമാക്കുമെന്ന് ഗൂഗിള്‍ ട്രാൻസ്ലേറ്റിന്റെ ബ്ളോഗിൽ അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close