കശ്മീര്‍ ജനതയെ കൊളളയടിച്ച കുറ്റവാളികളെ ശിക്ഷിക്കണം: നരേന്ദ്ര മോദി

modi bjp

കോണ്‍ഗ്രസ് നുഴഞ്ഞു കയറ്റക്കാരാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരിലെ ഓരോ സര്‍ക്കാരിലും നുഴഞ്ഞു കയറി, ആനുകൂല്യങ്ങള്‍ തട്ടിയെടുത്ത ശേഷം പ്രാദേശിക പാര്‍ട്ടികളെ കുറ്റം പറയുകയാണ് കോണ്‍ഗ്രസിന്റെ പതിവെന്ന് മോദി ആരോപിച്ചു. പ്രാദേശിക പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സിനെയും കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിച്ചു കൊണ്ടാണ് മോദി പ്രചാരണം നടത്തുന്നത്.

കശ്മീര്‍ ജനതയെ കൊളളയടിച്ച കുറ്റവാളികളായ പ്രാദേശിക പാര്‍ട്ടികളെയും കോണ്‍ഗ്രസിനെയും ശിക്ഷിക്കണമെന്നും മോദി ശ്രീനഗറില്‍ നടന്ന പ്രചാരണ റാലിയില്‍ ആഹ്വാനം ചെയ്തു. കശ്മീരില്‍ വികസനമെത്തിക്കാന്‍ ബിജെപിക്കേ കഴിയൂവെന്നും മോദി പ്രഖ്യാപിച്ചു.

ജമ്മു കശ്മീരില്‍ നാലാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പു പ്രചാരണം

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close