ബിഎസ്എൻഎല്ലിന്റെ 2013-2014 കാലയളവിലെ നഷ്ടം 6933.25 കോടി

bsnl

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ 2013-2014 കാലയളവിലെ നഷ്ടം 6933.25 കോടി രൂപ. കേരളം, ജമ്മു കശ്മീർ, ഒഡീഷ എന്നീ മൂന്നു സർക്കിളുകളിൽ മാത്രമാണ് ബിഎസ്എൻഎല്ലിന് ഈ കാലയളവിൽ ലാഭം നേടാനായത്. കേരളത്തിൽ 396.80 കോടിയും ജമ്മു കശ്മീരിൽ 9.37 കോടിയും ഒഡീഷ 5.15 കോടിയുമാണ് ലാഭം നേടിയത്. രാജ്യസഭയിൽ മന്ത്രി രവിശങ്കർ പ്രസാദാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

2012-2013ൽ 7772.54 കോടിയുടെയും 2011-2012ൽ 8652.61 കോടിയുടെയും നഷ്ടമാണ് ബിഎസ്എൻഎല്ലിന് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2013-14 കാലയളവിൽ ബിഎസ്എൻഎല്ലിന്റെ ആകെ വരുമാനം 27,996.35 കോടി രൂപയും ചിലവ് 34,929.60 കോടി രൂപയുമാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close