ഓസ്ട്രേലിയയിലെ കോഫി ഷോപ്പില്‍ ബന്ദിയാക്കപ്പെട്ടവരെ മോചിപ്പിച്ചു

sydney

ഓസ്‌ട്രേയിലയിലെ സിഡ്‌നിയില്‍ അക്രമികള്‍ ബന്ദിയാക്കിയ മുഴുവന്‍പേരെയും മോചിപ്പിച്ചു. ഒത്തുതീര്‍പ്പു ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് കോഫി ഷോപ്പിലേക്ക് ഇരച്ചുകയറിയാണ് ബന്ദികളെ മോചിപ്പിച്ചത്. പതിനേഴു മണിക്കൂര്‍ നീണ്ട ബന്ദി നാടകത്തിനൊടുവിലാണ് പോലീസ് എല്ലാവരെയും മോചിപ്പിച്ചത്. ഇറാന്‍ വംശജനായ ഹരോണ്‍ മോണിസാണ് അക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. 1996 ല്‍ ഓസ്‌ട്രേലിയയിലെത്തിയ 49 കാരനായ മോനീസ് നിരവധി കേസുകളില്‍ പ്രതിയാണ്‌. ലൈംഗിക പീഡനക്കേസിലും മരിച്ച ഓസ്ട്രേലിയന്‍ സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് ഭീഷണി സന്ദേശമയച്ച കേസിലും ഒക്ടോബറില്‍ ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.

കോഫീ ഷോപ്പിലേക്ക് ഇരച്ചുകയറിയ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പ് പത്തുമിനിട്ടോളം നീണ്ടു നിന്നു. ഈസമയം കോഫീ ഷോപ്പിനുള്ളില്‍ നിന്ന് അക്രമിയായ മോണിസ് തോക്ക് ഉയര്‍ത്തിക്കാട്ടി പുറത്തേക്കിറങ്ങിയോടി. ഉടന്‍തന്നെ സുരക്ഷാ സൈനികര്‍ ഇയാളെ കീഴടക്കി. പത്തോളം പേരാണ് ബന്ദിയാക്കപ്പെട്ടവരിലുണ്ടായിരുന്നത്. ഇവര്‍ രണ്ടു സംഘമായാണ് പുറത്തെത്തിയത്. പോലീസ് നടപടിക്കിടെ നിരവധിപേര്‍ക്ക് പരിക്കേറ്റതായി സൂചനകളുണ്ട്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ത്യക്കാരായ രണ്ടുപേരും ബന്ദിയാക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്‍ഫോസിസ് ജീവനക്കാരനായ ആന്ധ്ര സ്വദേശിയും ബംഗാള്‍ സ്വദേശിയുമാണ് ബന്ദിയാക്കപ്പട്ടതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവം നടന്ന കോഫി ഷോപ്പിന് 300 മീറ്റര്‍ അകലെയാണ് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം പ്രവര്‍ത്തിച്ചിരുന്നത്. സുരക്ഷാ കാര്യങ്ങള്‍ കണക്കിലെടുത്ത് സ്ഥാനപതി കാര്യാലയം അടച്ചിരുന്നു. ജീവനക്കാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സംഭവം നിര്‍ഭാഗ്യകരവും മനുഷ്യത്വരഹിതമായ നടപടിയുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close