കശ്മീരില്‍ 49 ശതമാനം പോളിങ്: ജാര്‍ഖണ്ഡില്‍ 61.65 ശതമാനം

mh election2

ജമ്മുകശ്മീര്‍ നിയമസഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പില്‍ 49 ശതമാനം പോളിങ്. നാല് ജില്ലകളിലെ 18 നിയോജക മണ്ഡലങ്ങളിലായിരുന്നു ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. വിഘടനവാദികളുടെ ബഹിഷ്‌കരണ ആഹ്വാനത്തെത്തുടര്‍ന്ന് കനത്ത സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്.

ജാര്‍ഖണ്ഡില്‍ 15 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 61.65 ശതമാനം പേരും വോട്ടുചെയ്തു. അന്തിമകണക്കില്‍ നേരിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. മാവോവാദി ശക്തികേന്ദ്രങ്ങളിലെല്ലാം 60 ശതമാനത്തിന് മേല്‍ പോളിങ് രേഖപ്പെടുത്തിയതായി ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. ഡിസംബര്‍ 23-നാണ് വോട്ടെണ്ണല്‍.

ഇരുസംസ്ഥാനങ്ങളിലും ഒറ്റപ്പെട്ടതല്ലാതെ കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെക്കന്‍കശ്മീരിലെ ഷോപിയാനില്‍ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ തിരഞ്ഞെടുപ്പ് കേന്ദ്രത്തിലെത്തിയ വോട്ടറെ ബി.ജെ.പി. സ്ഥാനാര്‍ഥി ജാവേദ് അഹമ്മദ് ക്വദ്രി മര്‍ദിച്ചത് ബഹളത്തിനിടയാക്കി. ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി.

കശ്മീരില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും പി.ഡി.പി. രക്ഷാധികാരി മുഫ്തി മുഹമ്മദ് സയീദുമാണ് ഈ ഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖര്‍. ജാര്‍ഖണ്ഡില്‍ 16 സ്ത്രീകളുള്‍പ്പെടെ 217 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മൂന്ന് മന്ത്രിമാരും 11 എം.എല്‍.എമാരും ഇതില്‍ ഉള്‍പ്പെടുന്നു. മൂന്നാംഘട്ടത്തില്‍ ധന്‍വാര്‍ സീറ്റില്‍ മത്സരിച്ച മുന്‍മുഖ്യമന്ത്രി ബാബുലാല്‍ മിറാന്‍ഡി, ഇത്തവണ ഗിരിധ് മണ്ഡലത്തിലും മത്സരിക്കുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close