മദ്യനയത്തിലെ പ്രായോഗിക മാറ്റം: മന്ത്രിസഭ തീരുമാനിക്കും

udf meeting1

മദ്യനയത്തിലെ പ്രായോഗിക മാറ്റത്തെകുറിച്ച് ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായില്ല. തീരുമാനമെടുക്കാനുള്ള ചുമതല യുഡിഎഫ് യോഗം മന്ത്രിസഭയ്ക്ക് വിട്ടു. ബിയര്‍, വൈന്‍ പാര്‍ലറുകളുടെ കാര്യത്തിലും മന്ത്രിസഭ തീരുമാനമെടുക്കും.

തീരുമാനം മന്ത്രിസഭയ്ക്ക് വിടുന്നതിനോട് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ യോഗത്തില്‍ ശക്തമായി വിയോജിച്ചു. ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രത്യാഘാത പഠനത്തില്‍ വിശ്വാസമില്ലെന്നും സുധീരന്‍ വ്യക്തമാക്കി. പ്രായോഗികമാറ്റം വരുത്തിയാല്‍ ജനങ്ങളോട് വിശദീകരിക്കേണ്ടിവരുമെന്ന് സുധീരന്‍ പറഞ്ഞു. നയം മാറ്റിയാല്‍ കോഴ വാങ്ങിയെന്ന് ജനം വിശ്വസിക്കുമെന്നും സുധീരന്‍ പറഞ്ഞു.

മദ്യനയത്തിന്റെപേരിലുള്ള അഭിപ്രായഭിന്നതക്കെതിരെ യോഗത്തില്‍ മുസ്ലീം ലീഗ് രംഗത്തുവന്നു. മുഖ്യമന്ത്രിയും സുധീരനും തമ്മിലുള്ള തര്‍ക്കം യുഡിഎഫിന്റെ മരണമണിയാകുമെന്നും തമ്മില്‍ത്തല്ല് നിര്‍ത്തിയില്ലെങ്കില്‍ പലതും പറയേണ്ടിവരുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മദ്യനയത്തില്‍ മാറ്റംവരുത്തരുതെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു.

ബാര്‍ കോഴ കേസില്‍ പ്രതിയായ മന്ത്രി കെ.എം.മാണിക്ക് യുഡിഎഫ് യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച കെ.ബി.ഗണേഷ്‌കുമാറിനെതിരെ നടപടിയെടുക്കാനും യോഗം തിരുമാനിച്ചു. ഗണേഷിനെ നിയമസഭാകക്ഷിയോഗത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് തീരുമാനം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close