താറാവുകള്‍ചത്തത് അണുബാധമൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

 

ducks flu

കാഞ്ഞിരമുക്ക് മുക്കോലംപാടം താഴത്തുകായലില്‍ തീറ്റാന്‍കൊണ്ടുവന്ന 24 താറാവുകള്‍ ചത്തത് അണുബാധമൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

മലപ്പുറംജില്ല വെറ്ററിനറി ആസ്പത്രിയില്‍ ഡോക്ടര്‍ഹംസയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച താറാവുകളെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.
പാസ്റ്ററെല്ല എന്ന അണുബാധയാണ് താറാവുകള്‍ ചാവാന്‍ ഇടയായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതായി വട്ടംകുളം വെറ്ററിനറി സര്‍ജന്‍ വി.കെ.പി മോഹന്‍കുമാര്‍ പറഞ്ഞു.

വെളിയങ്കോട് സ്വദേശി ഷെഫീക്കിന്റെ ഉടമസ്ഥതയിലുള്ള 200 താറാവുകളില്‍ 24 എണ്ണമാണ് ചത്തത്. ബാക്കിയുള്ള താറാവുകളെ തിങ്കളാഴ്ച ഷെഫീക്ക് നാട്ടിലേക്കുകൊണ്ടുപോയി. ഇവ ഒരാഴ്ച കൂടി മൃഗസംരക്ഷണവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close