ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്സ് – ചെന്നൈയിന്‍ എഫ്സി രണ്ടാം പാദസെമി ഇന്ന്

semi2 prw

ഐ എസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സോ ചെന്നൈയിന്‍ എഫ്സിയോ എന്ന് ഇന്നറിയാം. ഐഎസ്എല്ലിലെ മികച്ച ടീമെന്ന പ്രതിച്ഛായ നഷ്ടപ്പെട്ടാണ് ചെന്നൈ ഇന്ന് ഹോംഗ്രൗണ്ടിലിറങ്ങുക. കൊച്ചിയിലെ മികച്ച വിജയത്തിന്‍റെ മുന്‍തൂക്കമാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആത്മവിശ്വാസം.

ഐഎസ്എല്ലിന്‍റെ തുടക്കത്തില്‍ തുടര്‍ച്ചയായ പരാജയങ്ങളേറ്റു വാങ്ങിയ ബ്ലാസ്റ്റേഴ്സ് പടിപടിയായി ഉയര്‍ന്നാണ് ഫൈനലിലേക്കുള്ള കടമ്പയിലെത്തിയത്. ചെന്നൈയിന്‍ എഫ്സിയാകട്ടെ, തുടക്കം മുതല്‍ ഫൈനല്‍ ഉറപ്പിച്ചിരുന്ന ടീമും. ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച എലാനോ ബ്ലൂമര്‍ എന്ന ബ്രസീലിയന്‍ കരുത്തായിരുന്നു ചെന്നൈയുടെ അഹങ്കാരം. പരുക്കേറ്റ് ഫോമിലല്ലാത്ത എലാനോയാണ് ഇന്ന് ടീമിന്‍റെ ഏറ്റവും വലിയ ദുഖവും. എലാനോയുടെ തിരിച്ചുവരവും, ലോകകപ്പില്‍ കളിച്ച ഇറ്റാലിയന്‍ താരം അലസാന്ദ്രോ നെസ്റ്റോയുടെ മികച്ച പ്രകടനവും ലക്ഷ്യമിട്ടാണ് ചെന്നെ ഇന്ന് കളത്തിലിറങ്ങുക.

ബ്ലാസ്റ്റേഴ്സിനാകട്ടെ, കൊച്ചിയിലെ മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ മാത്രം മതി. ആദ്യസെമിയില്‍ മൂന്നുഗോള്‍ എന്ന ഉജ്ജ്വലജയം തന്നെയാണ് രണ്ടാം മല്‍സരത്തിനു മുന്പുള്ള ബ്ലാസ്റ്റേഴ്സിന്‍റെ ആധിപത്യം. ആക്രമിച്ചു കളിച്ച് മൂന്നുഗോളടിക്കുകയും പ്രതിരോധം തകരാതെ കാക്കുകയും വേണം ചെന്നെയ്ക്ക് ഫൈനലിലെത്താന്‍. മികച്ച പ്രതിരോധം, സ്റ്റീഫന്‍ പിയേഴ്സന്‍റെ നേതൃത്വത്തില്‍ കളി ആസൂത്രണം ചെയ്യുന്ന മധ്യനിര. ഹ്യൂമും മൈക്കല്‍ ചോപ്രയുമടങ്ങുന്ന ആക്രമണനിര. മികച്ചുകളിച്ചാല്‍ മറ്റൈരാസിയുടെ ഏതുതന്ത്രത്തെയും തകര്‍ക്കാന്‍ പറ്റുന്ന പട തന്നെയാണ് ഡേവിഡ് ജയിംസ് നയിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close