എയര്‍ ഇന്ത്യയുടെ പുതിയ ഡ്രീംലൈനര്‍ വരുന്നു

air india boing

എയര്‍ ഇന്ത്യയുടെ 18ാമത്തെ ഡ്രീം ലൈനര്‍ വരുന്നു. ബോയിങില്‍നിന്നുള്ള ഡ്രൈീംലൈനര്‍ ഇന്നലെ ഉച്ചതിരിഞ്ഞു മൂന്നോടെ ദില്ലിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ പറന്നെത്തി. ബര്‍മിങ്‌ഹാമിലേക്കുള്ള പ്രതിദിന യാത്രയ്ക്കാകും പുതിയ ബോയിങ് 787 വിമാനം ഉപയോഗിക്കുക. 2012 സെപ്റ്റംബറിലാണ് ആദ്യമായി ബോയിങ് വിമാനം എയര്‍ ഇന്ത്യയ്ക്കു ലഭിക്കുന്നത്. ഇതുപയോഗിച്ച് ആഴ്ചയില്‍ നാലു സര്‍വീസാണു ബര്‍മിങ്ഹാം ഓപ്പറേഷന്‍സിനു നല്‍കുന്നത്. എയര്‍ഇന്ത്യയ്ക്ക് ഇപ്പോള്‍ 18 ഇന്ധനക്ഷമതയുള്ള ഡ്രീംലൈനറുകളുണ്ട്. യൂറോപ്പ്, യുകെ, തെക്കുകിഴക്കന്‍ ഏഷ്യ, ഓസ്ട്രേലിയ മേഖലകളിലേക്കാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്. ദില്ലി, ചെന്നൈ, ബംഗളൂരു, കോല്‍ക്കത്ത സെക്ടറുകളിലും ഇത്തരം ചില ഫ്ലൈറ്റുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close