പാകിസ്താനിലെ സ്‌കൂളില്‍ തീവ്രവാദി ആക്രമണം: 126 മരണം

pakistan school attack

പാക്കിസ്ഥാനിലെ സൈനികസ്കൂളില്‍ പാക് താലിബാന്‍ നടത്തിയ കൂട്ടക്കൊലയില്‍ 124 വിദ്യാര്‍ഥികള്‍ അടക്കം 126പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ അധ്യാപികയും സൈനികനും ഉള്‍പ്പെടുന്നു. രാവിലെ പത്തരയോടെ അര്‍ധസൈനികരുടെ വേഷത്തിലെത്തിയ ഭീകരര്‍ ക്ലാസ്റൂമുകളില്‍ കയറി വെടിയുതിര്‍ക്കുകയായിരുന്നു. കുട്ടികളെ ചിലരെ മനുഷ്യകവചമായി ഉപയോഗിക്കുകയും ചെയ്തു. ആക്രമണത്തിനെത്തിയ ആറുഭീകരരില്‍ നാലുപേരെ സൈന്യം വധിച്ചു. ശേഷിച്ച ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്.

പരുക്കേറ്റ 122പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വസീറിസ്ഥാനിലെ സൈനികനടപടിക്കുള്ള പ്രതികാരമാണ് പെഷാവറിലെ ആക്രമണമെന്ന് പാക് താലിബാന്‍ അറിയിച്ചു. ആക്രമണത്തെ ദേശീയദുരന്തമെന്ന് വിശേഷിപ്പിച്ച പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, ഭീകരപ്രവര്‍ത്തനത്തിനെതിരായ യുദ്ധം തുടരുമെന്ന് വ്യക്തമാക്കി. പാക്കിസ്ഥാനില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക രാഷ്ട്രത്തലവന്‍മാരും അപലപിച്ചു.

സ്കൂളില്‍ നിന്ന് രക്ഷപെട്ട വിദ്യാര്‍ഥികള്‍ പുറത്തേക്ക് ഓടിയെത്തുന്ന ദൃശ്യങ്ങള്‍ പാക് ടെലിവിഷനുകള്‍ സംപ്രേഷണം ചെയ്തു. സ്ഫോടകവസ്തുക്കളടക്കം വന്‍തോതില്‍ ആയുധങ്ങളുമായാണ് ഭീകരര്‍ സ്കൂളിനുളളില്‍ കടന്നതെന്നാണ് സംശയിക്കുന്നത്. സ്കൂള്‍ പരിസരത്തുനിന്ന് ആളുകളെ സൈന്യം ഒഴിപ്പിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close