ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമാണെന്ന് പ്രതിരോധമന്ത്രി

defence minister amar javan jyothi

ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം പൂര്‍ണസജ്ജമാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കുന്നുണ്ടെന്ന് പരീക്കര്‍ പറഞ്ഞു. 1971 ലെ ഇന്ത്യാപാക് യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഭടന്മാര്‍ക്ക് ദില്ലിയിലെ അമര്‍ജവാന്‍ ജ്യോതിയില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പുഷ്പചക്രം അര്‍പ്പിച്ചു. സിഡ്‌നി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കരവ്യോമനാവിക സേന മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ അതിര്‍ത്തിയിലേയും രാജ്യത്തിനകത്തേയും സുരക്ഷ പ്രതിരോധമന്ത്രി വിലയിരുത്തി. പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമുയരുന്ന വെല്ലുവിളികള്‍ക്ക് കൃത്യസമയത്ത് ആവശ്യമായ പ്രതികരണങ്ങളുണ്ടാകുന്നുണ്ടെന്ന് മനോഹര്‍ പരീക്കര്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close