കെ.എം മാണിക്കെതിരെ വീണ്ടും അഴിമതിയാരോപണം

mani km

ധനമന്ത്രി കെഎം മാണിക്കെതിരെ കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍. കെ.എം.മാണി 27 കോടി 43 ലക്ഷം രൂപ കോഴയായി കൈപ്പറ്റിയതിന് തെളിവുണ്ടെന്ന് വി.ശിവന്‍കുട്ടി എംഎല്‍ എ പറഞ്ഞു. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മാണി സംരക്ഷിക്കുന്നു എന്ന് വിഎസ് സുനില്‍കുമാറും ടി. ഒ. സൂരജ് അഴിമതിക്കാരനെങ്കില്‍ ധനമന്ത്രിയും വകുപ്പ് മന്ത്രിയും അഴിമതി നടത്തിയിട്ടുണ്ടെന്ന് തോമസ് ഐസക്കും ആരോപിച്ചു.. ആരോപണങ്ങളെല്ലാം ധനമന്ത്രിയും മുഖ്യമന്ത്രിയും തള്ളിക്കളഞ്ഞു

ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെയാണ് വി.ശിവന്‍കുട്ടി. മാണിക്കെതിരെ അഴിമതികഥകളുടെ കെട്ടഴിച്ചത്. 27 കോടി 43 ലക്ഷം രൂപ കോഴ കൈപ്പറ്റിയതിന് തെളിവുണ്ടെന്നും ഇക്കാര്യം നിയമസഭാ സമിതി അന്വേഷിക്കണമെന്നുമാണ് ശിവന്‍കുട്ടിയുടെ ആവശ്യം. ടോം ജോസ് ഐഎഎസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണവും ശിവന്‍കുട്ടി സഭയില്‍ ഉന്നയിച്ചു. ടി.ഒ. സൂരജ് അഴിമതിക്കാരനെങ്കില്‍ പൊതുമരാമത്ത് മന്ത്രിയും ധനമന്ത്രിയും അഴിമതിക്കാര്‍ തന്നെയെന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം.

പദ്ധതി ചെലവ് പുതുക്കി നല്‍കുന്നതില്‍ നടന്നത് കോടിക്കണക്കിന് രൂപയുടെ അഴിമതി.അഴിമതിക്കാരായ മൂന്ന് ഉദ്യോഗസ്ഥരെ കെഎം മാണി സംരക്ഷിച്ചെന്നും സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനെ ഒരു മണിക്കൂറിനകം തിരിച്ചെടുത്തെന്നും വിഎസ് സുനില്‍കുമാര്‍ ആരോപിച്ചു. സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ നികുതി ഒഴിവാക്കിയതില്‍ 27 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കി.മാണി രാജിവച്ച് അന്വേഷണം നേരിടണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രിക്ക് ശേഷം മറുപടിപറയാന്‍ ധനമന്ത്രി എഴുന്നേറ്റെങ്കിലും സഭയില്‍ ബഹളമായി. പ്രതിപക്ഷം പറയുന്നത് പച്ചക്കള്ളമെന്നു പറഞ്ഞ കെ.എം.മാണി ആരോപണങ്ങള്‍ എണ്ണിയെണ്ണി നിഷേധിച്ചു. ഇടക്ക് നടുത്തളത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്‌കരിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close