കേരള ബ്ലാസ്റ്റേഴ്സ് ഫൈനലില്‍

blasters semi2

ചെന്നൈയന്‍ എഫ്.സിയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല്‍. ഫുട്ബോള്‍ ഫൈനലില്‍ കടന്നു. സെമിഫൈനലിലെ രണ്ടുപാദങ്ങളിലുമായി ചെന്നൈയിന്‍ എഫ്.സിയെ 4-3ന് തോല്‍പിച്ചാണ് കേരളം ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. അധിക സമയത്തിന്‍റെ 27ാം മിനിറ്റില്‍ സ്റ്റീഫന്‍ പിയേഴ്സണ്‍ ആണ് കേരളത്തിനായി വിജയഗോള്‍ നേടിയത്. കൊച്ചിയില്‍ നടന്ന ആദ്യപാദസെമിയില്‍ കേരളം നേടിയ മൂന്നുഗോളുകളും രണ്ടാംപാദസെമിയില്‍ നിശ്ചിതസമയത്ത് ചെന്നൈ മടക്കി.

നാല്‍പത്തിരണ്ടാം മിനിറ്റില്‍ മിഖായല്‍ സില്‍വെസ്റ്റര്‍ ചെന്നൈക്കായി ആദ്യഗോള്‍ നേടി. 76ാം മിനിറ്റില്‍ കേരളത്തിന്‍റെ സന്ദേശ് ജിങ്കന്‍റെ സെല്‍ഫ് ഗോളോടെ ചെന്നൈ ലീഡ് രണ്ടുഗോളാക്കി ഉയര്‍ത്തി. 90ാം മിനിറ്റില്‍ ജെജെ ലാല്‍പെക്്ലുവാ മൂന്നാം ഗോള്‍നേടി ചെന്നൈയെ ബ്ലാസ്റ്റേഴ്സിന് ഒപ്പമെത്തിച്ചു. ഇതേത്തുടര്‍ന്നാണ് കളി അധികസമയത്തേക്ക് നീണ്ടത്. ഫൈനലില്‍ കേരളം ഗോവ-കോല്‍ക്കത്ത രണ്ടാംസെമിയിലെ വിജയികളെനേരിടും. ശനിയാഴ്ച മുംബൈയിലാണ് ഫൈനല്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close