ചുംബന സമരം സമൂഹത്തിന് നാണക്കേടാണെന്ന് ഹൈക്കോടതി

khc

ചുംബനസമരത്തേയും സദാചാര പൊലീസിംഗിനേയും രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ചുംബന സമരം സദാചാര വിരുദ്ധവും സമൂഹത്തിന് നാണക്കേടുമാണെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. കോഴിക്കോട് ഡൗണ്‍ ടൗണ്‍ റെസ്റ്റോറെന്റ് ആക്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു പരാമര്‍ശം.

സദാചാര പൊലീസിംഗിന്റെ പേരില്‍ കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ റെസ്റ്റോറന്റ് ആക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരമണെന്ന് ഹൈക്കോടതി വിലയിരുത്തി. ഈ സംഭവമാണ് സംസ്ഥാന വ്യാപകമായി ചുംബന സമരമെന്ന പേരില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനത്തിന് തിരികൊളുത്തിയത്. കിസ് ഓഫ് ലൗ എന്ന ഫേസ്ബുക്ക് കൂട്ടായ്മയെ അണിനിരത്തി പ്രതിഷേധിക്കാനും ഇത് കാരണമായി. ചുംബന സമരമെന്ന പേരില്‍ പ്രതിഷധം അരങ്ങേറിയത് സമൂഹത്തിന് നാണക്കേടുണ്ടാക്കിയെന്നും കോടതി പരാമര്‍ശിച്ചു.

കോഴിക്കോട്ടെ റെസ്റ്റോറെന്റ് ആക്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കവേയായരുന്നു ജസ്റ്റിസ് കമാല്‍ പാഷ അദ്ധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. യുവാക്കള്‍ തന്നെ സദാചാര പൊലീസിംഗും ആക്രമവും നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കോടതി കുറ്റപ്പെടുത്തി. റെസ്റ്ററന്റ് ആക്രമിച്ച കേസില്‍ കേസില്‍ 5 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യം കോടതി അനുവദിച്ചു. റെസ്റ്ററന്റിന് രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും കണ്ടെത്തി. ഇതേതുടര്‍ന്ന് 5 പേരും നിന്നും 50000 രൂപ വീതം കോടതിയില്‍ കെട്ടിവച്ച ശേഷമാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close