ഞായറാഴ്ചത്തെ മദ്യനിരോധനം ഒഴിവാക്കുമ്പോള്‍ മറ്റുദിവസങ്ങളില്‍ ബാര്‍സമയം കുറയ്ക്കും

 

bar1

ഞായറാഴ്ചത്തെ മദ്യനിരോധനം ഒഴിവാക്കുമ്പോള്‍ മറ്റുദിവസങ്ങളില്‍ ബാറുകളുടെ സമയം അത്രയുംനേരം കുറയ്ക്കും. ഈ ക്രമീകരണത്തോടെ ഞായറാഴ്ചത്തെ ഡ്രൈ ഡെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന യു.ഡി.എഫ്. യോഗത്തിലും ഇതിന്റെ സൂചന മുഖ്യമന്ത്രി നല്‍കിയിരുന്നു. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാനും തീരുമാനമുണ്ടാകും.

നിലവില്‍ രാവിലെ ഒമ്പതുമുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ സമയം. ഇതില്‍ രണ്ടുമണിക്കൂര്‍ കുറയ്ക്കും. ഇതിലൂടെ ഞായറാഴ്ചത്തെ മദ്യനിരോധനം ഒഴിവാക്കുന്നതിന്റെ കേട് തീര്‍ക്കാം. ഒരാഴ്ച ബാറുകള്‍ പ്രവര്‍ത്തിക്കുന്ന ആകെസമയം ഇതിലൂടെ മാറ്റമില്ലാതെ തുടരും. അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗത്തിലേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകാന്‍ വഴിയുള്ളൂ.

മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിനെതിരെ കെ.പി.സി. സി. പ്രസിഡന്റ് വി.എം. സുധീരന്‍ ശക്തമായ എതിര്‍പ്പുമായി നില്‍ക്കുന്ന സാഹചര്യത്തില്‍, അടിസ്ഥാനനയത്തില്‍ കഴിവതും മാറ്റമില്ലാതെ പ്രായോഗിക മാറ്റത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആഗസ്ത് 21 ന് പ്രഖ്യാപിച്ച മദ്യനയത്തിലാണ് ഞായറാഴ്ച ഡ്രൈ ഡെ ആക്കാന്‍ തീരുമാനിച്ചത്. ഇത് പിന്‍വലിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഞായറാഴ്ച ക്രമീകരിച്ച പല കോണ്‍ഫറന്‍സുകളും ഇക്കാരണത്താല്‍ റദ്ദാക്കി.

കൂടാതെ ഞായറാഴ്ച അവധി ആയതിനാല്‍ ശനിയാഴ്ചത്തെ മദ്യക്കച്ചവടം മൂന്ന് മടങ്ങായെന്ന കണക്കും കഴിഞ്ഞദിവസത്തെ യോഗത്തില്‍ അവതരിപ്പിച്ചു. എക്‌സൈസ് മന്ത്രി കെ.ബാബുവിനെ യോഗത്തിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഞായറാഴ്ചത്തെ മദ്യനിരോധനം ഒഴിവാക്കുന്നതില്‍ ധാരണയായത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close