162 ദിവസമായി നടത്തിവന്ന നില്‍പ്പുസമരം ഒത്തുതീര്‍പ്പായി

nilpu samaram

ആദിവാസികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ 162 ദിവസമായി നടത്തിവന്ന നില്‍പ്പുസമരം ഒത്തുതീര്‍പ്പായി. ആദിവാസികള്‍ക്ക് 7693 ഹെക്ടര്‍ വനഭൂമി പതിച്ചുനല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആദിവാസി ഊര് ഭൂമി പട്ടിക വര്‍ഗമേഖലയില്‍ ഉള്‍പ്പെടുത്തി പെസ നിയമം Panchayat (Extension to scheduled areas) Act (PESA) നടപ്പാക്കാനും തീരുമാനമായി.

162ദിനം നീണ്ട നില്‍പ്പ് സമരത്തിനാണ് തിരശീല വീഴുന്നത് . ഉന്നയിച്ച എല്ലാ കാര്യങ്ങളും നേടിയാണ് സമരം അവസാനിപ്പിക്കുന്നത് . ആദിവാസി ഊര് ഭൂമി പട്ടികവര്‍ഗ മേഖലയാക്കും . 100ശതമനാവും ആദിവാസികള്‍ മാത്രമുള്ള ഇടമലക്കുടി , ആറളം എന്നിവ ആദ്യഘട്ടത്തില്‍ ഇതിന്റെ പരിധിയില്‍ കൊണ്ടുവരും . ഇതുവഴി ഊര് കൂട്ടങ്ങള്‍ അറിയാതെ ഭൂമിയുടെ ക്രയവിക്രയം നടത്താനാകില്ല . ഇതിനായി ഇന്ത്യയിലാദ്യമായി പെസ നിയമം നടപ്പാക്കിയ സംസ്ഥാനമായി കേരളം മാറും .

മുത്തങ്ങയില്‍ നിന്ന് കുടിയിറക്കപ്പെട്ട 447 കുടുംബങ്ങള്‍ക്ക് ഓരോ ഏക്കര്‍ ഭൂമിയും വീട് നിര്‍മിക്കാന്‍ രണ്ടരലക്ഷം രൂപ വീതവും നല്‍കും . കേസുകളെല്ലാം പിന്‍വലിക്കും . മുത്തങ്ങ സമരസമയത്ത് ജയിലില്‍ പോയ കുട്ടികള്‍ക്ക് ഓരോ ലക്ഷം രൂപ വീതം നല്‍കും. ആറളം ഫാമിലെ പൈനാപ്പിള്‍ കൃഷി നിരോധിക്കും . ആദിവാസി പുനരധിവാസ മിഷന്‍ പുനരുജ്ജീവിപ്പിക്കും . അട്ടപ്പാടിയില്‍ കാര്‍ഷിക പാക്കേജ് , വേടര്‍ സമുദായത്തിന് പ്രത്യേക പാക്കേജ് എന്നിവയ്ക്കും മന്ത്രിസഭ അംഗീകാരം നല്‍കി

നില്‍പ് സമരത്തിലൂടെ നേടിയത് ചരിത്രപരമായ വിജയമെന്ന് സമരസമിതി വ്യക്തമാക്കി. പ്രഖ്യാപനം വന്നതോടെ നില്‍പ് സമരവേദിയില്‍ ആഘോഷങ്ങളും തുടങ്ങി.

അന്താരാഷ്ട്ര മാധ്യമങ്ങളായ ബി.ബി.സി ഉള്‍പ്പെടെയുള്ളവ നേരത്തെ നില്‍പ്പ് സമരത്തിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close