ജി.എസ്.എല്‍ വി. മാര്‍ക്ക്-3 വിജയകരമായി വിക്ഷേപിച്ചു

isro mark3

രാജ്യത്തെ ഏറ്റവും വലിയ വിക്ഷേപണവാഹനമായ ജി.എസ്.എല്‍ വി. മാര്‍ക്ക് 3 വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. മനുഷ്യന് സഞ്ചാരിക്കാനാകുന്ന മാതൃകാ പേടകവുമായാണ് ജി.എസ്.എല്‍വിയുടെ യാത്ര.

ഒരേ സമയം രണ്ടു നിര്‍ണായക പരീക്ഷണം. അതാണ് ജി.എസ്.എല്‍ വി മാര്‍ക്ക് മൂന്നിലൂടെ ഐഎസ് ആര്‍ ഒ ലക്ഷ്യമിടുന്നത്. മനുഷ്യനു സഞ്ചരിക്കാനാകുന്ന പേടകമയച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിക്കുന്നതാണ് ഇതില്‍ ആദ്യ പരീക്ഷണം. ഭൂമിയില്‍ നിന്ന് 126 കിലോമീറ്റര്‍ അകലെ വേര്‍പ്പെടുന്ന പേടകം ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കും. പിന്നീട് നാവികസേന പേടകം തിരിച്ചെത്തിക്കും.

മനുഷ്യനെ ബഹിരാകശത്തെത്തിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണ് ഐഎസ് ആര്‍ ഒ ഇതിനെ നോക്കികാണുന്നത്. മൂന്നു പേര്‍ക്കു സഞ്ചരിക്കാനാകുന്ന മാതൃകാ പേടകമാണ് ബഹിരാകാശത്തേക്കയക്കുക. കൂടുതല്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഏറ്റവും വലിയ റോക്കറ്റായ ജി.എസ്.എല്‍വിയുടെ ആദ്യ രണ്ടു ഘട്ടങ്ങളുടെ ക്ഷമത പരിശോധിക്കുകയാണ് രണ്ടാം പരീക്ഷണം. ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിക്കാനാകാത്തതിനാല്‍ ക്രയോജനിക് എഞ്ചിന്‍റെ മാതൃകയാണ് പരീക്ഷണവിക്ഷേപണത്തില്‍ ഉപയോഗിക്കുന്നത്. ദ്രവീകൃത ഹൈഡ്രജനും ഓക്സിജനും പകരം ദ്രവീകൃത നൈട്രജനാണ് ഡമ്മി എഞ്ചിനില്‍ ഇന്ധനമായി ഉപയോഗിക്കുക. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന വിക്ഷേപണം 20 മിനിറ്റു കൊണ്ടു പൂര്‍ത്തിയാകും. 155 കോടി രൂപയാണ് പരീക്ഷണ വിക്ഷേപണത്തിന് ആകെ വരുന്ന ചെലവ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close