കശ്മീരില്‍ വെടിവെപ്പ്, ഒരു ഭീകരന്‍ കൊല്ലപ്പെട്ടു

kashmir encounter

കശ്മീരിലെ കുപ് വാര ജില്ലയില്‍ സൈനികരും ഭീകരരും തമ്മില്‍ വെടിവെപ്പ്. ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ രണ്ട് ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്. പോരാട്ടം തുടരുന്നു.

നുഴഞ്ഞുകയറിയ മൂന്നു ഭീകരര്‍ സാല്‍ക്കോട്ട് ഗ്രാമത്തിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈനികര്‍ തിരച്ചില്‍ നടത്തിയത്. പെട്ടെന്ന് ഒളിയിടത്ത് നിന്ന് സൈനികര്‍ക്ക് നേരെ വെടിവെപ്പുണ്ടായി. സൈനികര്‍ തിരിച്ചടിച്ചു. ഇതിനിടെയാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്. ഇയാളുടെ പക്കല്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു.

ഡിസംബര്‍ അഞ്ചിന് ജമ്മുകശ്മീരില്‍ നാലിടത്തുണ്ടായ ഭീകരാക്രമണത്തില്‍ ലെഫ്. കേണലുള്‍പ്പെടെ എട്ട് സൈനികരും മൂന്ന് പോലീസുകാരും കൊല്ലപ്പെട്ടിരുന്നു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള മൊഹ്‌റ പട്ടണത്തിലെ പട്ടാളക്യാമ്പിനു നേരേയാണ് പ്രധാന ആക്രമണമുണ്ടായത്.

ശ്രീനഗറടക്കം മറ്റുചില പ്രദേശങ്ങളിലും ഭീകരര്‍ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close