രാജ്യത്തെ സ്കൂളുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം

school security

പെഷാവര്‍ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്കൂളുകളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. പാക്കിസ്ഥാനിലെ പെഷാവറിലും ഓസ്ട്രേലിയയിലെ സിഡ്നിയിലുമുണ്ടായ ഭീകരാക്രമണങ്ങള്‍ ലോകരാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടു മിനിട്ട് മൗനമാചരിച്ചു.

പെഷാവര്‍ കൂട്ടക്കൊലയുടെയും സിഡ്നി ആക്രമണത്തിന്‍റെയും പശ്ചാത്തലത്തില്‍ രാജ്യത്തെ സ്കൂളുകളിലും ഷോപ്പിങ് മാളുകളിലും സുരക്ഷ ശക്തമാക്കാനും നിരീക്ഷണം കര്‍ശനമാക്കാനും സംസ്ഥാനങ്ങള്‍ക്ക് ആഭ്യനന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പെഷാവറിലും സിഡ്നിയിലുമുണ്ടായ ഭീകരാക്രമണങ്ങള്‍ ലോകരാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഒാസ്ട്രേലിയയിലെയും പാക്കിസ്ഥാനിലെയും നേതാക്കന്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചെന്നും സുഷമ സ്വരാജ് ലോക്സഭയെ അറിയിച്ചു. ഇരുസഭകളും ഭീകരാക്രമണത്തെ അപലിച്ചു. കൊല്ലപ്പെട്ടരോടുളള ആദരസൂചകമായി പാര്‍ലമെന്‍റ് രണ്ടുമിനിറ്റ് മൗനം ആചരിച്ചു.

ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായ പാക്കിസ്ഥാനിലെ കൂട്ടുകാര്‍ക്ക് അതിരുകള്‍ക്കിപ്പുറം ഇന്ത്യയിലെ സ്കൂളുകളിലും അനുശോചനം രേഖപ്പെടുത്തി‍. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രണ്ടു മിനിട്ട് മൗനമാചരിച്ചു. രണ്ടു മിനിട്ട് അനുശോചിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close