പാക്കിസ്ഥാനെ തീവ്രവാദമുക്തമാക്കും: നവാസ് ഷെരീഫ്

navas sherif

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടുന്ന മേഖല തീവ്രവാദമുക്തമാക്കുമെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇതിനായി കര്‍മപദ്ധതി ആവഷ്കരിക്കാന്‍ സമിതി രൂപീകരിച്ചു. തീവ്രവാദക്കേസുകളില്‍ വധശിക്ഷ ഒഴിവാക്കിയത് പിന്‍വലിക്കാനും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പെഷാവര്‍ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. അതേസമയം പാക്കിസ്ഥാനില്‍ പെഷാവറിന് സമീപം വനിതാ കോളജിനു പുറത്ത് ഇന്ന് ഇരട്ട സ്ഫോടനമുണ്ടായി. സ്ഫോടനത്തില്‍ ആര്‍ക്കും പരുക്കില്ല.

പെഷാവര്‍ സൈനിക സ്കൂളിലെ ഈ ഓഡിറ്റോറിയത്തില്‍ പരീക്ഷ എഴുതിയിരുന്ന വിദ്യാര്‍ഥികള്‍ക്കുനേരെയാണ് താലിബാന്‍ ഭീകരര്‍ കണ്ണില്‍ചോരയില്ലാതെ വെടിയുതിര്‍ത്തത്. ഇവിടെനിന്നു തുടങ്ങിയ ആക്രമണം സ്കൂളിന്‍റെ മറ്റു ഭാഗങ്ങളിലേക്കും തുടര്‍ന്നു. 132 കുട്ടികളും 9 അധ്യാപകരും മരണത്തിനു കീഴ്പ്പെട്ടു. മരണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട എട്ടാംക്ലാസുകാരന്‍ ഫസല്‍ ആ ഞെട്ടലില്‍നിന്ന് ഇനിയും മോചിതനായിട്ടില്ല.

പാക്കിസ്ഥാന്‍ തേങ്ങുകയാണ്. പെഷാവറിലെങ്ങും വിലാപയാത്രകള്‍ മാത്രമായിരുന്നു ദൃശ്യമായത്. സ്കൂളുകളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. പ്രാര്‍ഥനകള്‍ക്കിടെ പലരും വിതുന്പി.

ഭീകരതക്കെതിരായ നടപടികളില്‍നിന്ന് പാക്കിസ്ഥാന്‍ അല്‍പംപോലും പിന്നോട്ടുപോകില്ലെന്നും താലിബാനെ ഉന്മൂലനം ചെയ്യുമെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, താലിബാന്‍റെ ശക്തികേന്ദ്രമായ വസീറിസ്ഥാനില്‍ സൈനികനടപടി ശക്തമാക്കി. വിദ്യാര്‍ഥികളെ കൂട്ടക്കൊലചെയ്ത താലിബാന്‍ നടപടിയെ ഐക്യരാഷ്ട്രസംഘടനയും ലോകരാഷ്ട്രങ്ങളും അപലപിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close