നൈജീരിയയില്‍ ബോക്കോ ഹറാം ആക്രമണത്തില്‍ 35 മരണം

bokoharam

നൈജീരിയയില്‍ വീണ്ടും ബോക്കോ ഹറാമിന്റെ ആക്രമണം.വടക്ക് കിഴക്കന്‍ മേഖലയിലുണ്ടായ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു.ഇരുനൂറോളം ഗ്രാമീണരെ ബോക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.

നൈജീരിയയുടെ വടക്കു കിഴക്കന്‍ മേഖലയിലുള്‍പ്പെട്ട ഗുംസാരി ഗ്രാമത്തിലാണ് ബോക്കോഹറാം തീവ്രവാദികള്‍ ആക്രമണം നടത്തിയത്.ഗ്രാമത്തിലേക്കുള്ള വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകര്‍ത്തതിനു ശേഷമായിരുന്നു ആക്രമണം.ആക്രമണത്തില്‍ 32 ഗ്രാമീണര്‍ കൊല്ലപ്പെട്ടു.ഗ്രാമത്തിലെത്തിയ തീവ്രവാദി സംഘം വീടുകള്‍ക്ക് നേരെ പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

ഗ്രാമത്തിലെ പുരുഷന്മാരെ കൊലപ്പെടുത്തിയ തീവ്രവാദി സംഘം സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയി.ഇരുനൂറോളം  പേരെ ബോക്കോഹറാം കടത്തിക്കൊണ്ടു പോയതാണ്  റിപ്പോര്‍ട്ട്.അതേ സമയം ബോക്കോഹറാമിനെതിരെ പോരാടാന്‍ വിസമ്മതിച്ച 54 സൈനീകരെ നൈജീരിയന്‍ സര്‍ക്കാര്‍ വധിച്ചു.

ബോക്കോഹറാം പിടിച്ചെടുത്ത ഗ്രാമങ്ങള്‍ തിരിച്ചു പിടിക്കാനുള്ള സൈനിക ആഹ്വാനം തള്ളിക്കളഞ്ഞതിനാലാണ് സൈനികരെ വധിച്ചത്.അതിനിടെ നൈജീരിയയുടെ അയല്‍രാജ്യമായ കാമറൂണിലെ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണത്തിന് തുനിഞ്ഞ 116 ആയുധധാരികളെ കൊലപ്പെടുത്തിയതായി സൈന്യം വെളിപ്പെടുത്തിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close