അഴിമതിക്കെതിരായ നിലപാടിലുറച്ച് കെ ബി ഗണേഷ് കുമാര്‍

ganesh kumar

അഴിമതിക്കെതിരായ നിലപാടിലുറച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. സംസ്ഥാന ഭരണം കൊണ്ട് മന്ത്രിമാര്‍ക്കും ബന്ധപ്പെട്ടവര്‍ക്കുമല്ലാതെ ആര്‍ക്കും ഗുണമില്ലെന്ന് അദ്ദേഹം പറഞ്ഞു.പൊതുമരാമത്ത് വകുപ്പിലെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും.അഴിമതിയെപ്പറ്റിയുളള തെളിവുകള്‍ നിയമസഭാ സമിതിക്ക് നല്‍കാനുളള തന്റെ അവസരം മുഖ്യമന്ത്രി ഇല്ലാതാക്കിയെന്നും ഗണേഷ്‌കുമാര്‍ പത്തനാപുരത്ത് പറഞ്ഞു.

അഴിമതിക്കെതിരായ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.പൊതുമരാമത്ത് വകുപ്പിലെ അഴിമതിയെക്കുറിച്ച് ലോകായുക്ത മുന്‍പാകെ തെളിവ് നല്‍കും. മുസ്ലിംലീഗിനെതിരായി അല്ല അഴിമതിക്കെതിരെ ആണ് തന്റെ പോരാട്ടം.നിയമസഭയില്‍ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു

സംസ്ഥാന ഭരണം കൊണ്ട് സാധാരണക്കാര്‍ക്ക് ഒരു ഗുണവുമില്ല.തന്നെ പാര്‍ലമെന്ററി പാര്‍ടിയില്‍ നിന്ന് പുറത്താക്കാന്‍ കാണിച്ച ആവേശം
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാട്ടുന്നില്ല. യുഡിഎഫില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കിയ ഗണേഷ്‌ പത്തനാപുരത്ത് സ്വതന്ത്രനായി മല്‍സരിക്കാനും തനിക്ക് ബുദ്ധിമുട്ടില്ലെന്നും പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close