ബാര്‍ ലൈസന്‍സ് കേസ്: സര്‍ക്കാരിന് കോടതിയുടെ വിമര്‍ശനം

bar khca

10 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാരിന് അഞ്ചു ദിവസം കൂടി നീട്ടിനല്‍കി. 10 ദിവസത്തിനകം ലൈസന്‍സ് നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സമയം നീട്ടിച്ചോദിച്ചത്. തീരുമാനമെടുക്കാന്‍ 10 ദിവസം വേണമെന്ന എജിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കോടതി ഉത്തരവ് നടപ്പാക്കത്തതിന് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. അഞ്ചു ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കില്‍ നികുതി സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് സുരേന്ദ്രമോഹന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലൈസന്‍സ് നല്‍കാത്ത നടപടി കോടതിയലക്ഷ്യമെന്ന് ബാര്‍ ഉടമകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കോടതി ഉത്തരവുണ്ടെങ്കിലും മന്ത്രിസഭാ തീരുമാനമില്ലാത്തതിനാലാണ് അത് നടപ്പിലാക്കാനാകാത്തതെന്ന് എക്സൈസ് കമ്മീഷണര്‍ സത്യവാങ്മൂലം നല്‍കിയത്.

പത്തു ബാറുകള്‍ക്ക് ഈ സാമ്പത്തികവര്‍ഷം ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നത് വിവേചനമാണെന്ന് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. നവംബര്‍ ഏഴിന് പത്തു ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ആവശ്യയമായ നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബാറുടമകള്‍ കോടതിയലക്ഷ്യത്തിന് പരാതി നല്‍കുകയായിരുന്നു. ഇത് പരിഗണിച്ചാണ് അഞ്ചുദിവസത്തിനകം ലൈസന്‍സ് നല്‍കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close