മദ്യനയം അട്ടിമറിച്ചു: സുധീരന്‍

sudheeran

മദ്യനയം അട്ടിമറിക്കപ്പെട്ടുവെന്ന് വി.എം.സുധീരന്‍. സര്‍ക്കാരിന്‍റെ നയംമാറ്റത്തോട് ശക്തിയായി വിയോജിക്കുന്നുവെന്നും കെ.പി.സി.സി. അധ്യക്ഷന്‍. ജനതാല്‍പര്യത്തിനുമേല്‍ മദ്യലോബിയുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. രണ്ട് വകുപ്പ് സെക്രട്ടറിമാര്‍ രണ്ടുദിവസംകൊണ്ട് ആരുടെയോ തിരക്കഥ അനുസരിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിന്‍റെ പേരിലാണ് ഇതൊക്കെ നടന്നതെന്നത് വിസ്മയകരമായിരിക്കുന്നു. 418 ബാറുകള്‍ അടച്ചിട്ടതിനുശേഷം സമൂഹത്തിലുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ കണക്കിലെടുക്കാതെയും ഇതു വിലയിരുത്താന്‍ പൊതുസ്വീകാര്യതയുള്ള വിദഗ്ധരെ ഉള്‍പ്പെടുത്താതെയും ഏകപക്ഷീയമായി തിരഞ്ഞെടുത്ത റിപ്പോര്‍ട്ടിന് എന്തു വിശ്വാസ്യതയാണുള്ളതെന്നും സുധീരന്‍ ചോദിക്കുന്നു. ബീയര്‍, വൈന്‍ പാര്‍ലറുകള്‍ വ്യാപകമായി ആരംഭിക്കുന്നത് തലമുറകളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണ്. കോണ്‍ഗ്രസിന്‍റെ പ്രഖ്യാപിതനയമായ മദ്യനിരോധനമെന്ന ലക്ഷ്യം നേടിയെടുക്കാന്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി കെ.പി.സി.സി. മുന്നോട്ടുപോകുമെന്നും സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close