കാത്തിരിപ്പിനൊടുവില്‍’ഐ’യുടെ ട്രെയിലറെത്തി

ആരാധകരെ ഒരേസമയം അമ്പരിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന വിക്രം-ശങ്കര്‍ ടീമിന്റെ ബ്രഹ്മാണ്ട ചിത്രം ഐയുടെ ട്രെയിലറെത്തി. പൊങ്കലിനാണ് ചിത്രം തിയറ്ററിലെത്തുന്നത്. ശങ്കറിന്റെ ഇതുവരെയുള്ള ചിത്രങ്ങളെയെല്ലാം കടത്തിവെട്ടുന്ന വിരുന്നായിരിക്കും ഐ എന്നാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്.

വിക്രം നായകനാകുന്ന ചിത്രത്തില്‍ ആമി ജാക്‌സണാണ് നായിക. മലയാളികളുടെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി, ഉപന്‍ പട്ടേല്‍, സന്താനം തുടങ്ങിയ വന്‍താരനിരയുണ്ട് ചിത്രത്തില്‍. എ.ആര്‍ റഹ്മാന്റേതാണ് ഈണങ്ങള്‍. പി.സി ശ്രീറാണ് ഛായാഗ്രഹണം.

മേക്കപ്പിനും വസ്ത്രാലങ്കാരത്തിനുമെല്ലാം ഏറെ പ്രത്യേകതയോടെയാണ് ഐ എത്തുന്നത്. ന്യൂസിലന്‍ഡ് ആസ്ഥാനമായുള്ള വെറ്റ സ്റ്റുഡിയോസാണ് മെക്കപ്പ്, കോസ്റ്റിയൂം വിഭാഗങ്ങള്‍ കൈകാര്യം ചെയ്തത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close