ഗണേഷ് എങ്ങോട്ടും പോകില്ല: പിള്ള

balakrishna pillai

കെ.ബി. ഗണേഷ് കുമാര്‍ ഒരിടത്തും പോകില്ലെന്നു കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും ഗണേഷിന്റെ പിതാവുമായ ആര്‍. ബാലകൃഷ്ണപിള്ള. ഗണേഷ് ബിജെപിയിലേക്കെന്ന സൂചനയില്‍ കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിലെ മുഖപ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയിലേക്കെന്നല്ല മറ്റൊരു പാര്‍ട്ടിയിലേക്കോ മുന്നണിയിലേക്കോ പോകില്ലെന്നു ഗണേഷ് തന്നെ ഇന്നലെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയതാണ്.

ഗണേഷ് പറഞ്ഞത് എന്തെന്ന് മനസിലാക്കാതെയുള്ള വിമര്‍ശനമാണ്. കാശുകൊടുത്ത് കടലാസും മഷിയും വാങ്ങി പത്രം നടത്തുന്നവര്‍ക്ക് എന്തുമെഴുതാം. ഇതേക്കുറിച്ച് എന്തിനു പ്രതികരിക്കണം. ഗണേഷിനെ ഈ രീതിയില്‍ ആക്കിയത് ഇപ്പോള്‍ തള്ളിപ്പറയുന്നവര്‍ തന്നെയാണ്. മന്ത്രിസ്ഥാനം മതി പിതൃസ്ഥാനം വേണ്ടെന്ന് പറഞ്ഞു കൊണ്ടു നടന്നവര്‍ ഇപ്പോള്‍ അവസരം വന്നപ്പോള്‍ കാലുവാരുന്നു. ഗണേഷ് പാര്‍ട്ടി നിലപാടിനോടും തീരുമാനത്തോടും ഉറച്ചു നില്‍ക്കുമെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും പിള്ള പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close