ഭീകരാക്രമണ ഭീഷണി: സ്‌കൂളുകള്‍ക്ക് കേന്ദ്രത്തിന്റെ മുന്‍കരുതല്‍ നിര്‍ദേശം

school security1

പാകിസ്താനിലെ പെഷവാറില്‍ സ്‌കൂളിന് നേരേയുണ്ടായ ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകളെടുക്കാന്‍ കേന്ദ്രം സ്‌കൂളുകള്‍ക്ക് നിര്‍ദേശംനല്‍കി.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ സി.ബി.എസ്.ഇ.യാണ് സ്‌കൂളുകള്‍ക്ക് വിതരണംചെയ്തത്. ഏല്ലാ സ്‌കൂളുകള്‍ക്കും ചുറ്റുമതില്‍ വേണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. മൂന്നോ നാലോ കവാടങ്ങളും വേണം. ഓരോ കവാടത്തിലും മൂന്ന് കാവല്‍ക്കാര്‍ വീതമെങ്കിലും ഉണ്ടാവണം. അടുത്തുള്ള പോലീസ് സ്റ്റേഷനിലേയും കണ്‍ട്രോള്‍ റൂമിലേയും ഫോണ്‍നമ്പറുകള്‍ സ്‌കൂളുകളില്‍ വേണം.

രാത്രികാലങ്ങളില്‍ സ്‌കൂള്‍പരിസരത്ത് ആവശ്യമായ വെളിച്ചത്തിനുള്ള സംവിധാനം ഉണ്ടായിരിക്കണം. ചുറ്റുമതിലിലും സ്‌കൂള്‍ പരിസരത്തും സി.സി.ടി.വികള്‍ സ്ഥാപിക്കണം. അക്രമികള്‍ സ്‌കൂളിനുള്ളില്‍ കടന്നുകയറിയാല്‍ പരിഭ്രാന്തരാകാതെയിരിക്കാനും കതകുകള്‍ അടച്ച് ക്ലാസ് മുറികളില്‍ത്തന്നെ ഇരിക്കുന്നതിനും ആവശ്യമായ പരിശീലന നിര്‍ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കണം. നിര്‍ദേശങ്ങള്‍ സ്‌കൂള്‍പ്രിന്‍സിപ്പല്‍മാര്‍ പരിശോധിച്ച് ഓരോ സ്‌കൂളിനും ആവശ്യമായ സമഗ്ര സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കണം-ആഭ്യന്തരമന്ത്രാലയം നിര്‍ദേശിക്കുന്നു.

തീവ്രവാദികള്‍ സ്‌കൂളുകളില്‍ കടന്നുകയറി കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയോ വെടിവെപ്പ് നടത്തുകയോ സ്‌ഫോടനം നടത്താന്‍ ശ്രമിക്കുകയോ ചെയ്താല്‍ അത് പ്രതിരോധിക്കാന്‍ അധ്യാപകരും സുരക്ഷാജീവനക്കാരും സ്വീകരിക്കേണ്ട നടപടികളും നിര്‍ദേശത്തിലുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close