കള്ളപ്പണം;യു.പി.എ. സര്‍ക്കാര്‍ സ്വീകരിച്ച രീതിയല്ല എന്‍.ഡി.എ. സ്വീകരിക്കുന്നത്.

venkaiah naidu

ഇന്ത്യക്കാരുടെ വിദേശത്തെ കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്ന് കേന്ദ്രമന്ത്രി എം. വെങ്കയ്യനായിഡു പറഞ്ഞു. ഇതിന്റെ ഫലത്തിനായി ക്ഷമയോടെ കാത്തിരിക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.

യു.പി.എ. സര്‍ക്കാര്‍ സ്വീകരിച്ച രീതിയല്ല എന്‍.ഡി.എ. സ്വീകരിക്കുന്നത്. തെക്കന്‍ ഡല്‍ഹിയിലെ സരിത വിഹാറില്‍ അടിപ്പാത ഉദ്ഘാടനം ചെയ്തശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ളപ്പണവിഷയത്തില്‍ എന്തുസംഭവിച്ചു എന്ന് കോണ്‍ഗ്രസ് തുടര്‍ച്ചയായി ചോദിക്കുന്നു. ഞങ്ങള്‍ അവരെപ്പോലെയല്ല, വാക്കുപാലിക്കും. അമ്പതുവര്‍ഷത്തെ ഭരണകാലത്ത് കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല. പക്ഷേ, ഞങ്ങള്‍ ശക്തമായ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ് -അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close