കൊല്‍ക്കത്ത ആദ്യ ചാമ്പ്യന്മാര്‍

isl final1

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ കലാശപോരാട്ടത്തിൽ കിരീടം അത് ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക്. ഫൈനലിൽ കേരള ബ്ളാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണ് പ്രഥമ ഐഎസ്എൽ കിരീടം കൊൽക്കത്ത നേടിയത്. ഇൻജുറി ടൈംമിൽ പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് റഫീഖ് ആണ് വിജയഗോൾ നേടിയത്.

കളി അധികസമയത്തേക്കു നീളുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ബ്ളാസ്റ്റേഴ്സിന്റെ ഇടനെഞ്ചു തകർത്ത ഗോൾ പിറന്നത്. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ കൊൽക്കത്തയുടെ പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് റഫീഖ് കോർണർ കിക്കിൽ നിന്നും ഗോൾ നേടുകയായിരുന്നു.

ഇരുടീമുകളും തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന കാഴ്ചയാണ് കണ്ടത്. കേരള ബ്ളാസ്റ്റേഴ്സാണ് ആക്രമണത്തിൽ ഒരുപടി മുന്നിട്ടുനിന്നത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും മികച്ച കളി കാഴ്ച വച്ചു. ബ്ളാസ്റ്റേഴ്സ് പല തവണ ലക്ഷ്യത്തിനടുത്തെത്തി. എന്നാൽ അത്്ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ മികച്ച പ്രതിരോധനിരയും ഗോളിയും ഗോളിനു തടസമായി നിന്നു.

ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ഹ്യൂമിന്റെ എണ്ണം പറഞ്ഞ ഒരു ഫ്രീകിക്ക് ഗോളി ഏറെ പ്രയാസപ്പെട്ടാണ് തട്ടിയകറ്റിയത്. ബ്ളാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയെ തടുക്കാൻ പലപ്പോഴും കൊല്‍ക്കത്തയ്ക്കു പരുക്കൻ അടവുകൾ പുറത്തെടുക്കേണ്ടി വന്നു. ഇതോടെ റഫറിയുടെ കയ്യിൽ മഞ്ഞകാർഡുകളും പ്രത്യക്ഷപ്പെട്ടു. മുപ്പത്തിനാലാം മിനിറ്റിൽ കൊൽക്കത്തയുടെ ഗോളെന്നു ഉറച്ച ഒരു നീക്കം പ്രതിരോധനിരയിലെ നിർമൽ ഛേത്രി ഫൗളിലൂടെ ഒഴിവാക്കി. പെനാൽറ്റി ബോക്സിനു തൊട്ടടുത്ത് വച്ച് കൊൽക്കത്തയുടെ കുന്തമുന മുഹമ്മദ് റാഫിയുടെ അപകരമായൊരു നീക്കമാണ് ഛേത്രി ഫൗളിലൂടെ ഒഴിവാക്കിയത്. ഈ ഫൗളിനു ഛേത്രിയ്ക്കു മഞ്ഞകാർഡ് ലഭിച്ചു. രണ്ടാംപകുതിയിലും ഇരുടീമുകളും കൂടുതൽ മൂർച്ചയോടെ ആക്രമണം തുടർന്നു. ബ്ളാസ്റ്റേഴ്സിന്റെ പലനീക്കങ്ങളും ഗോളിയുടെ മികച്ച പ്രകടനത്തിനു മുന്നിൽ പാഴായി.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close