നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരായ ഏക പാര്‍ട്ടി ബിജെപിയാണെന്ന് അമിത് ഷാ

amith shah kerala

നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ നിയമം മൂലം നിരോധിക്കണമെന്ന് അഭിപ്രായമുള്ള രാജ്യത്തെ ഏക പാര്‍ട്ടി ബിജെപിയാണെന്ന് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. മതേതര പാര്‍ട്ടികള്‍ എന്നു പറയുന്ന മറ്റ് രാഷ്ട്രീയ കക്ഷികള്‍ ഈ നിയമത്തോട് അനൂകൂല നിലപാടെടുക്കാന്‍ തയ്യാറാണോ എന്നാണ് അറിയേണ്ടത്.

‘ഖര്‍ വാപസി’ എന്ന പരിപാടിയുടെ എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും കോടതിയാണ് ഇനി തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആലുവ പാലസില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അസ്ഥിരതയില്‍ നിന്ന് സ്ഥിരതയിലേയ്ക്ക് നയിക്കാന്‍ ആറുമാസം പ്രായമുള്ള മോദി സര്‍ക്കാറിന് കഴിഞ്ഞെന്ന് അദ്ദേഹം അവകാശപ്പെട്ടു.

വിലക്കയറ്റത്തിന്റെ തോത് ഏഴ് ശതമാനത്തില്‍ നിന്ന് പൂജ്യത്തിലെത്തിച്ചു. പെട്രോളിയം വില കുറയ്ക്കുകയും, മേയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഡെവലപ്പ്‌മെന്റ് എന്നീ പദ്ധതികള്‍ കൊണ്ടുവരാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.

അന്‍പത് വര്‍ഷത്തോളം പഴക്കമുള്ള ആസൂത്രണ കമ്മീഷന് ബദലായി ഒരു സംവിധാനം ഉണ്ടാക്കുവാനുള്ള നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരോട് ചര്‍ച്ച ചെയ്താണ് ബദല്‍ സംവിധാനം കൊണ്ടുവരിക. രാജ്യത്തിന്റെ വികസനമെന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ മാത്രം ചുമതലയെന്നാണ് പൊതുവായ ധാരണ. ഇത് തിരുത്തിക്കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി ഒരു ടീം ഇന്ത്യ രൂപവല്ക്കരിക്കുവാനാണ് ബിജെപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ആധാര്‍ ബിജെപി സമ്പൂര്‍ണമായി നിരാകരിച്ചിട്ടില്ല. എന്നാല്‍, അത് നടപ്പിലാക്കുമ്പോള്‍ വേണ്ട ചില മാറ്റങ്ങള്‍ മുന്നോട്ട് വെയ്്ക്കുകയാണ് ഉണ്ടായത്. കള്ളപ്പണം തിരികെ കൊണ്ടുവരാനുള്ള നിലപാട് ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ എടുക്കുകയും, സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ കൊണ്ടു വരികയും ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ മൂലം വളര്‍ച്ചാ നിരക്ക് 4.7 ശതമാനമായിരുന്നു. ബിജെപി സര്‍ക്കാറിന് മൂന്ന് മാസം കൊണ്ട് ഇത് 5.7 ആക്കി ഉയര്‍ത്താന്‍ കഴിഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close