എക്‌സിറ്റ് പോള്‍; ജമ്മുകശ്മീരില്‍ തൂക്കുസഭ; ജാര്‍ഖണ്ഡില്‍ ബി.ജെ.പി

exitpoll jk

ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ശനിയാഴ്ച പൂര്‍ത്തിയായതിനുപിന്നാലെ എക്‌സിറ്റ്‌പോള്‍ ഫലങ്ങളെത്തി.

ജാര്‍ഖണ്ഡില്‍ ബി.ജെ.പി. അധികാരത്തിലേറുമെന്നും ജമ്മുകശ്മീരില്‍ തൂക്കുസഭയാകുമെന്നുമാണ് പ്രവചനങ്ങള്‍. പി.ഡി.പിയാകും ജമ്മുകശ്മീരിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. ബി.ജെ.പി. രണ്ടാമതെത്തുമെന്നും എക്‌സിറ്റ് പോളുകള്‍ വിലയിരുത്തുന്നു.
ഇന്ത്യ ടി.വി-സി വോട്ടര്‍ സര്‍വേ ഫലമനുസരിച്ച് ജമ്മുകശ്മീരിലെ 87 അംഗ നിയമസഭയില്‍ പി.ഡി.പി.യ്ക്ക് 32-38 സീറ്റുകള്‍ കിട്ടും. ബി.ജെ.പിക്ക് 27-33 സീറ്റുകളാണ് പ്രവചിക്കുന്നത്. ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന് മൂന്നാം (8-14 സീറ്റ്) സ്ഥാനമേയുള്ളൂ. കോണ്‍ഗ്രസ്സിന് 4-10 സീറ്റുകളേ കിട്ടൂവെന്നും പറയുന്നു.

ജാര്‍ഖണ്ഡില്‍ ബി.ജെ.പിയും സഖ്യകക്ഷിയായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനും ചേര്‍ന്ന് 37-45 സീറ്റ് നേടുമെന്നാണ് ഇന്ത്യ ടി.വി.- സി വോട്ടര്‍ പ്രവചനം. 81 അംഗ നിയമസഭയില്‍ 61 സീറ്റുനേടി ബി.ജെ.പി. അധികാരത്തിലേറുമെന്നാണ് ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ് നാലുസീറ്റിലേക്ക് ചുരുങ്ങും. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച പന്ത്രണ്ടും മറ്റുകക്ഷികള്‍ നാലും സീറ്റുകള്‍ നേടും.
ഐ.ടി.ജി-സിസെറോ എക്‌സിറ്റ് പോള്‍ അനുസരിച്ച് ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് 43-51 സീറ്റുകള്‍ ലഭിക്കും. ജെ.എം.എം. (14-18 സീറ്റുകള്‍) ആകും ഏറ്റവുംവലിയ രണ്ടാമത്തെ കക്ഷി. കോണ്‍ഗ്രസ്സിന് 7-11 സീറ്റുകളാണ് പ്രവചിച്ചത്.
ഡിസംബര്‍ 23-നാണ് വോട്ടെണ്ണല്‍

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close