പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് സമാപിക്കും

parliament

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് സമാപിക്കും. ഇന്‍ഷ്വറന്‍സ് ഭേദഗതി ബില്ല്, ചരക്ക് സേവന നികുതി ബില്ല് ഉള്‍പ്പടെ നിരവധി സുപ്രധാന ഭേദഗതികള്‍ പാസാക്കിയെടുക്കാന്‍ ചേര്‍ന്ന സമ്മേളനം ഒരു നടപടിയും പൂര്‍ത്തിയാക്കാനാകാതെയാണ് ഇന്ന് പിരിയുക. മതപരിവര്‍ത്തനത്തെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തില്‍ ഇരുസഭകളും ഇന്നലെയും സ്തംഭിച്ചിരുന്നു.

പ്രധാനമന്ത്രി പ്രസ്താവന നടത്താന്‍ തയ്യാറായില്ലെങ്കില്‍ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നും വലിയ പ്രതിഷേധമായിരിക്കും ഉണ്ടാവുക. സമ്മേളനത്തിന്റെ തുടക്കത്തില്‍ കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി നടത്തിയ വിവാദ പരാമര്‍ശമായിരുന്നു പാര്‍ലമെന്റ് നടപടികളെ പ്രക്ഷുബ്ധമാക്കിയത്. പിന്നീട് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് നടത്തി പ്രസ്താവനയും പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തി. ഇരുവര്‍ക്കും സഭയില്‍ മാപ്പുപറയേണ്ടിവന്നു. അതിന് ശേഷമാണ് മതപരിവര്‍ത്തന വിവാദം എത്തിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close