മാവോയിസ്റ്റ് ആക്രമണം: അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

maoist kerala

പാലക്കാട്ടെ മാവോയിസ്റ്റ് ആക്രമണത്തില്‍ കസബ പൊലീസ് അറസ്റ്റ് ചെയ്ത കാസര്‍കോട് സ്വദേശികളായ രണ്ട് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യുഎപിഎ നിയമം ചുമത്തിയതായും സംഘത്തിലെ മറ്റുളളവര്‍ക്കായി അന്വേഷണം തുടങ്ങിയതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പാലക്കാട്ടെ കെഎഫ്സി റസ്റ്റുറന്‍റ് ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് അട്ടപ്പാടിയിലെത്തും.

ഇന്നലെ അറസ്റ്റിലായ കാസര്‍കോട് ചെറുവത്തൂര്‍ തിമിരി സ്വദേശി ശ്രീകാന്ത്, സൗത്ത് തൃക്കരിപ്പൂര്‍ ഇളന്പച്ചി സ്വദേശി അരുണ്‍ എന്നിവര്‍ക്ക് മാവോയിസ്റ്റ് സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് സ്ഥീരികരണം. വയനാട്ടില്‍ ബിഎഡിന് പഠിക്കുന്ന ശ്രീകാന്തും, ജേണലിസം വിദ്യാര്‍ഥിയായ അരുണും ഇടതുപക്ഷ അനുഭാവികളാണ്. നേരത്തെ എസ്എഫ്െഎ, ഡിവൈഎഫ്െഎ സംഘടനകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോഴത്തെ ഇടതുപക്ഷം വലതുപക്ഷമായി മാറിയെന്നും അതുകൊണ്ടാണ് മാവോയിസ്റ്റ് ചിന്താഗതി സ്വീകരിച്ചതെന്നും ഇരുവരും പൊലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

ചുംബനസമരത്തെയും പിന്തുണയ്ക്കുന്നു. മുന്‍പ് നിലന്പൂര്‍ കാഞ്ഞങ്ങാട് മേഖലകളില്‍ മാവോയിസ്റ്റ് നോട്ടീസുകള്‍ വിതരണം ചെയ്തിരുന്നതായി പ്രതികള്‍ സമ്മതിച്ചു. എന്നാല്‍ നീറ്റാ ജലാറ്റിന്‍ ആക്രമണത്തിന്‍റെ പങ്ക് വ്യക്തമായിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു പാലക്കാട്ടെ കെഎഫ്സി ആക്രമണം. സംഘത്തിലെ മറ്റുവരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യുഎപിഎ നിയമമാണ് പ്രതികള്‍ക്കതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. അട്ടപ്പാടി മുക്കാലിയിലെ ആക്രമണത്തിന്‍റെ അന്വേഷണവും തുടരുകയാണ്. വനംപൊലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക അന്വേഷണമാണ് നടക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close