സച്ചിന്‍ ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍

sachin1

സച്ചിന്‍ തെണ്ടുല്‍ക്കറെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഐ.സി.സി. ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്തു. അടുത്ത വര്‍ഷം ഫിബ്രവരി 14 മുതല്‍ മാര്‍ച്ച് 29 വരെയാണ് ടൂര്‍ണമെന്റ്. ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും സംയുക്തമായാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. 2011ല്‍ ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും ആതിഥേയത്വം വഹിച്ച ലോകകപ്പിലും സച്ചിന്‍ ബ്രാന്‍ഡ് അംബാസഡറായിരുന്നു.

ഇന്ത്യയ്ക്കുവേണ്ടി ആറ് ലോകകപ്പ് കളിച്ചിട്ടുള്ള സച്ചിന് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരമെന്ന ബഹുമതിയും സ്വന്തമാണ്. ലോകകപ്പില്‍ 45 മത്സരങ്ങളില്‍ നിന്ന് 2,278 റണ്‍സ് നേടിയ സച്ചിന്‍ 2003ല്‍ പ്‌ളെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

സച്ചിനെ ബ്രാന്‍ഡ് അംബാസഡറായി ലഭിച്ചതില്‍ ഐ.സി.സി.ക്ക് അതിയായ സന്തോഷമുണ്ടെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഡേവിഡ് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു. ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രമല്ല, എല്ലാ കായികതാരങ്ങള്‍ക്കും സച്ചിന്‍ ഒരു പ്രേരകശക്തിയാണെന്നും റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.

ഫിബ്രവരി 14ന് ക്രൈസ്റ്റ്ചര്‍ച്ചിലാണ് ആദ്യ മത്സരം. മൊത്തം 14 വേദികളിലായി 49 മത്സരങ്ങള്‍ നടക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close