ജാര്‍ഖണ്ഡിലും ജമ്മു കശ്മീരിലും ആദ്യ ലീഡ് ബിജെപിക്ക്

bjp1

വോട്ടെണ്ണല്‍ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ ജാര്‍ഖണ്ഡില്‍ ബി.ജെ.പി തരംഗം. എക്‌സിറ്റ് പോള്‍ ഫലങ്ങളെ പോലും കവച്ചുവെക്കുന്ന മുന്നേറ്റമാണ് ജാര്‍ഖണ്ഡില്‍ ബി.ജെ.പി നടത്തുന്നത്. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ 57 സീറ്റിലെ ഫലസൂചനകള്‍ ലഭിക്കുമ്പോള്‍ 40 ഇടത്തും ബി.ജെ.പിയാണ് മുന്നില്‍. ഭരണകക്ഷിയായ ജെ.എം.എമ്മിന് ഒമ്പത് സീറ്റില്‍ മാത്രമാണ് ലീഡ് നേടാനായത്.

കോണ്‍ഗ്രസിനും ജെ.വി.എമ്മിനും മൂന്ന് സീറ്റില്‍ ലീഡുണ്ട്. സഖ്യം വേര്‍പിരിഞ്ഞ് ഒറ്റയ്ക്ക് മത്സരിച്ച ജെ.എം.എമ്മിനും കോണ്‍ഗ്രസിനും തിരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ജെ.എം.എം ബാന്ധവം ഉപേക്ഷിച്ച് ജെ.ഡി.യു, ആര്‍.ജെ.ഡി കക്ഷികളുമായി ചേര്‍ന്നാണ് കോണ്‍ഗ്രസ് ജനവിധി തേടിയത്. അതേ സമയം എ.ജെ.എസ്.യു, ലോക്ജനശക്തി പാര്‍ട്ടി എന്നിവരുമായി ചേര്‍ന്ന് സഖ്യമായാണ് ബി.ജെ.പി ജാര്‍ഖണ്ഡില്‍ ജനവിധി തേടിയത്. 81 അംഗ നിയമസഭയില്‍ 72 സീറ്റിലാണ് ബി.ജെ.പി സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. ഒമ്പത് സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് നല്‍കി. ഇപ്പോഴത്തെ ലീഡ് നിലപ്രകാരം സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ തന്നെ ബി.ജെ.പിക്ക് ഭരിക്കാന്‍ കഴിഞ്ഞേക്കും.

ജമ്മു കശ്മീരില്‍ ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാനിടയില്ലെന്നാണ് ലീഡ് നില സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പി.ഡി.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറാനാണ് എല്ലാ സാധ്യതയും. ആകെയുള്ള 87 സീറ്റില്‍ 74 ഇടത്തെ സൂചനകള്‍ വന്നപ്പോള്‍ 31 സീറ്റിലും പി.ഡി.പിയാണ് മുന്നില്‍. ബി.ജെ.പി 21 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന് 15 സീറ്റില്‍ മാത്രമാണ് മുന്നിലെത്താനായത്. കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് ആറ് സീറ്റില്‍ മാത്രമാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close