ജാര്‍ഖണ്ഡില്‍ ബി.ജെ.പി സഖ്യത്തിന് കേവല ഭൂരിപക്ഷം

jharkhand

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ ബി.ജെ.പി സഖ്യം കേവല ഭൂരിപക്ഷം നേടിയപ്പോള്‍ കശ്മീരില്‍ ത്രിശങ്കുസഭ. 81 സീറ്റുകളുള്ള ജാര്‍ഖണ്ഡില്‍ 42 സീറ്റുകളോടെ ബി.ജെ.പി ചരിത്രവിജയമാണ് നേടിയത്. ഭരണകക്ഷിയായിരുന്ന ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചക്ക് 18ഉം, കോണ്‍ഗ്രസ് സഖ്യം ഏഴ്സീറ്റും നേടി. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചക്ക് ഏഴ് സീറ്റില്‍ വിജയിച്ചു. ജമ്മുകശ്മീരിലെ 87 സീറ്റുകളില്‍ 28 സീറ്റുകള്‍ നേടിയ പി.ഡി.പിയാണ് ഏറ്റവും വലിയ പാര്‍ട്ടി. 44 സീറ്റുകള്‍ നേടി ഒറ്റയ്ക്ക് അധികാരത്തിലെത്താന്‍ ലക്ഷ്യമിട്ട ബി.ജെ.പിക്ക് 25 സീറ്റുകളേ നേടാനായുള്ളൂ. നാഷണ്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12 ഉം സീറ്റുകള്‍ ലഭിച്ചു. പി.ഡി.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ബി.ജെ.പിയുടേയോ കോണ്‍ഗ്രസിന്‍റെയോ പിന്തുണവേണം. ഇരുസംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക തീരുമാനമെടുക്കാന്‍ നാളെ രാവിലെ പതിനൊന്നരക്ക് ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് ഡല്‍ഹിയില്‍ യോഗം ചേരും.

മോദിതരംഗത്തില്‍ വിശ്വാസമര്‍പിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് ജാര്‍ഖണ്ഡില്‍ അധികാരത്തിലെത്താനായെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. ജാര്‍ഖണ്ഡിന്‍റെ അടുത്ത മുഖ്യമന്ത്രിയെ നാളെ നടക്കുന്ന പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രിമാരെല്ലാം പരാജയം രുചിച്ചുവെന്ന പ്രത്യേകതയും ജാര്‍ഖണ്ഡിലെ ജനവിധിക്കുണ്ട്. കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിട്ടപ്പോള്‍ ജെ.എം.എമ്മിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

take കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ 18 സീറ്റില്‍ നിന്ന് കൃത്യമായ മുന്നേറ്റമാണ് ഇത്തവണ ബി.ജെ.പി നടത്തിയത്. റാഞ്ചിയും ജംഷഡ്പൂരുമുള്‍പ്പെടെ സംസ്ഥാനത്തിന്‍റെ നഗരമേഖല ബി.ജെ.പിക്കൊപ്പം നിന്നു. മൂന്ന് തവണ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ മുണ്ട നാലുതവണ പ്രതിനിധീകരിച്ചിരുന്ന ഖര്‍സാവയില്‍ പരാജയപ്പെട്ടത് ബി.ജെ.പിയുടെ വിജയത്തിന്‍റെ തിളക്കം കുറച്ചു. മുന്‍ ഉപമുഖ്യമന്ത്രി രഘുവര്‍ ദാസ് ജംഷഡ്പൂര്‍ ഈസ്റ്റില്‍ വിജയിച്ചു. എന്നാല്‍ സഖ്യകക്ഷിയായ എ.ജെ.എസ്.യു അധ്യക്ഷനും മുന്‍ഉപമുഖ്യമന്ത്രിയുമായ സുധേഷ് മഹ്തോ പരാജയപ്പെട്ടു.

പരാമ്പരാഗതമായി പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന സാന്താള്‍ മേഖലയിലെ സ്വാധീനത്തിന് ഇടിവുവരാത്തത് ജെ.എം.എമ്മിന് തുണയായി. ഹേമന്ദ് സോറന്‍ ബര്‍ഹ്യാ മണ്ഡലത്തില്‍ വിജയിച്ചെങ്കിലും സിറ്റിങ് സീറ്റായ ഡുംകയില്‍ ബി.ജെ.പിയെ ലൂയിസ് മറാന്‍ണ്ടിയോട് പരാജയപ്പെട്ടു. മുന്‍മുഖ്യമന്ത്രി മധു കോട മധുഗാവില്‍ പരാജയപ്പെട്ടപ്പോള്‍ ഭാര്യ ഗീത കോട ജഗനാഥ് പൂര്‍ സീറ്റ് നിലനിര്‍ത്തി. ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകശക്തിയാകുമെന്ന് കരുതിയ ജെ.വി.എമ്മിന് പ്രതീക്ഷ നേട്ടമുണ്ടാക്കാനായില്ല.പാര്‍ട്ടിനേതാവും മുന്‍മുഖ്യമന്ത്രിയുമായ ബാബുലാല്‍ മറാന്‍ഡി രണ്ടുമണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടിയിരുന്നെങ്കിലും രണ്ടിടത്തും പരാജയപ്പെട്ടു. കോണ്‍ഗ്രസിന് വന്‍തിരിച്ചടിനേരിട്ടു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സുഖ്ദേവ് ഭഗത്, മുതിര്‍ന്നനേതാവ് കെ.എന്‍. തൃപാഠിയുമുളപ്പെടെയുള്ള പ്രമുഖമാരെല്ലാം പരാജയം രുചിച്ചു.

ജമ്മുകശ്മീരില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെങ്കിലും ജാര്‍ഖണ്ഡില്‍ ഒറ്റയ്ക്ക് വന്‍വിജയമെന്ന ലക്ഷ്യം കൈവരിക്കാനാകാതെ പോയതാണ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ക്ഷീണമായത്. എങ്കിലും ജനതപരിവാര്‍ എന്ന പരീക്ഷണം പരാജയപ്പെട്ടത് ബിജെപിക്ക് ബീഹാര്‍ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ആശ്വാസമാണ്. ഇരുസംസ്ഥാനങ്ങളിലും ലോകസഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തെക്കാള്‍ കനത്തതല്ല നിയമസഭ തിരഞ്ഞെടുപ്പിലേറ്റത് എന്നതാണ് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നത്.

ജമ്മുവില്‍ ഭൂരിപക്ഷം സീറ്റുകള്‍ പിടിച്ചെടുക്കുകയും കശ്മീര്‍ കടന്നുകയറുകയും ചെയ്ത് സംസ്ഥാനത്തിന്‍റെ എല്ലാമേഖലകളിലും പ്രാധിനിത്യമുണ്ടെന്ന് തെളിയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയാകാമെന്നതായിരുന്നു 44 സീറ്റ് നേടുമെന്ന് അവകാശപ്പെടുമ്പോഴും ബിജെപി കണക്ക് കൂട്ടിയത്. എന്നാല്‍ അതിന് സാധിച്ചില്ലെന്ന് മാത്രമല്ല ലോകസഭ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ച നിയമസഭ സീറ്റുകളില്‍ പലതും നേടാനായില്ലെന്നത് വിജയത്തിന്‍റെ മധുരം കുറയ്ക്കുന്നു. ലോകസഭ തിരഞ്ഞെടുപ്പില്‍ 27നിയമസഭ മണ്ഡലങ്ങളില്‍ ബിെജപിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അരടസന്‍ സീറ്റ് കുറഞ്ഞെങ്കിലും ത്രിശങ്കു മന്ത്രിസഭയില്‍ നിര്‍ണ്ണായക ശക്തിയാകാന്‍ കഴിയുമെന്നത് പരാജയത്തിലും നേട്ടമായി കോണ്‍ഗ്രസ് കാണുന്നത്.

സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ലഭിച്ചെങ്കിലും ജമ്മുകശ്മീരിലെ വിജയത്തെക്കാള്‍ തിളക്കം കുറഞ്ഞതാണ് ജര്‍ഖണ്ഡിലെ വിജയമെന്നാണ് ഉള്‍പാര്‍ട്ടി കണക്ക് കൂട്ടല്‍. ജാര്‍ഖണ്ഡില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമാണ് ബിജെപി ലക്ഷ്യമിട്ടത്. കിട്ടിയത് കഷ്ടിച്ച് ഘടകകക്ഷികളെ കൂട്ടി ഭരിക്കാനുള്ള വിജയം. പ്രധാനമന്ത്രി തന്നെ നേരിട്ട് ചുക്കാന്‍ പിടിച്ചിട്ടും ലക്ഷ്യം കൈവരിക്കാനാകാത്തതും ജാര്‍ഖണ്ഡിലെ ജനവിധി തൊട്ടടുത്ത സംസ്ഥാനാമായ ബീഹാറില്‍ ഒറ്റയ്ക്ക് സര്‍ക്കാര്‍ എന്ന ലക്ഷ്യത്തിന് തിരിച്ചടിയാകുമെന്നതും പാര്‍ട്ടിയെ അലട്ടുന്നു. അതേസമയം ബിജെപിക്കെതിരെ ഒരുമിച്ചിറങ്ങിയ ലാലു, നിതീഷ്, മുലായം, കോണ്‍ഗ്രസ് സഖ്യം പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തത് പാര്‍ട്ടിക്ക് ആശ്വാസം പകരുയും ചെയ്യ്ുന്നു.

പിടിസി. ഹരിയാനയില്‍ നേടിയതു പോലുള്ള വിജയമാണ് ബിജെപി ജാര്‍ഖണ്ഡിലും പ്രതീക്ഷിച്ചത്. നരേന്ദ്രമോദി തന്നെ നേതൃത്വം നല്‍കിയിട്ടും അതുണ്ടായില്ലെന്ന് മാത്രമല്ല ജര്‍ഖണ്ഡില്‍ പ്രമുഖ നേതാക്കള്‍ പരാജയപ്പെട്ടത് പാര്‍ട്ടിയെ ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. കാത്തിരിക്കാതെ തിരിച്ചു വരവിന് കടുത്ത പ്രയത്നം ആവശ്യമാണെന്ന് പഠിപ്പിക്കുന്നതാണ് കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പ്. അടുത്ത ലക്ഷ്യമായ ഡെല്‍ഹി ബീഹാര്‍ കുടത്ത വെല്ലുവിളിയായിരിക്കുമെന്ന് ഈ രണ്ട് പാര്‍ട്ടികളും തിരിച്ചറിഞ്ഞ തിരഞ്‍ഞെടുപ്പ് ഫലം കൂടിയാണിത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close