അസമിലെ തീവ്രവാദി ആക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 76 ആയി

assam attack1

അസമില്‍ ബോഡോ തീവ്രവാദികളുടെ ആക്രമണത്തിലും തുടര്‍ന്നുണ്ടായ അക്രമങ്ങളിലും കൊല്ലപ്പെട്ടവരുടെ എണ്ണം 76 ആയി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു എന്നിവര്‍ തീവ്രവാദി ആക്രമണം നടന്ന സോനിത്പൂര്‍ ജില്ല സന്ദര്‍ശിച്ചു. കൂട്ടക്കൊലയെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുമെന്ന് അസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം രാജ്്നാഥ് സിങ് പറഞ്ഞു.

അതിനിടെ തീവ്രവാദി ആക്രമണം നടന്ന സോനിത്പൂര്‍, കൊക്രജാര്‍ ജില്ലകളില്‍ സ്ഥിതി ഇപ്പോഴും ശാന്തമായിട്ടില്ല. ചിരാങ് ജില്ലയില്‍ രണ്ടു ബോഡോ അനുഭാവികളെ നാട്ടുകാര്‍ കൊലപ്പെടുത്തി. ബോഡോ തീവ്രവാദികള്‍ വീണ്ടും ആക്രമണം നടത്തിയേക്കുമെന്ന സൂചനയെത്തുടര്‍ന്ന് നാട്ടുകാര്‍ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. അയ്യായിരത്തോളം പേര്‍ വിവിധ സ്കൂളുകളിലും പള്ളികളിലും അഭയം തേടിയിട്ടുണ്ട്. അതിനിടെ തീവ്രവാദിയാക്രമണം ഉണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പുകള്‍ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചുവെന്ന ആക്ഷേപം ശക്തമായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close