ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

sabarimala2

മണ്ഡലപൂജയ്ക്ക് ദിവസങ്ങള്‍മാത്രം ശേഷിക്കെ സന്നിധാനത്ത് വന്‍ഭക്തജന പ്രവാഹം. 18 മണിക്കൂറിലേറെ കാത്തുനിന്ന ശേഷമാണ് തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ലഭിക്കുന്നത്. സുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ട് ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ദേവസ്വം സ്പെഷല്‍ഒാഫീസര്‍ വ്യക്തമാക്കി.

പൊലീസിന്‍റെ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ചുകൊണ്ട് അനിയന്ത്രിതമായി ഭക്തജനപ്രവാഹമാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.അയ്യപ്പദര്‍ശനത്തിനായി പൊരിവെയിലത്ത് ഭക്ഷണവും ദാഹജലവും ലഭിക്കാതെ മണിക്കൂറുകൾ കാത്തുനില്‍ക്കേണ്ടി വരുന്നത് തീര്‍ഥാടകരുടെ ദുരിതം ഇരട്ടിയാക്കിയിരിക്കുകയാണ്. ‌സന്നിധാനത്തു നിന്നും മരക്കൂട്ടം വരെ നീണ്ടക്യൂവാണ് അനുഭവപ്പെടുന്നത്. മണ്ഡലപൂജയോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സെപ്ഷ്യല്‍ഒാഫീസര്‍എന്‍. രാമചന്ദ്രന്‍അറിയിച്ചു.

മണ്ഡലപൂജയോടുബന്ധിച്ച് 2320 ഉദ്യോഗസ്ഥരെയാണ് സുരക്ഷചുമതലയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍നിയോഗിക്കുക.കൊച്ചുകുട്ടികള്‍ക്കും പ്രായമായവര്‍ക്കും രോഗികള്‍ക്കും തിരക്കില്‍പ്പെട്ട് ബുദ്ധിമുട്ടുണ്ടാകാതെ ദര്‍ശനം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ഉറപ്പുവരുത്തുമെന്നും സ്പെഷ്യല്‍ഒാഫീസര്‍വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close