ഇടുക്കിയില്‍ കര്‍ഷകരുടെ ചുംബനസമരം

karshakar kiss

കര്‍ഷകരും ചുംബന സമരത്തില്‍. കൊച്ചിയില്‍ നിന്നാരംഭിച്ച കിസ് ഓഫ് ലവ് സമരം പോലെയല്ല, മണ്ണിനെ ചുംബിച്ചാണ് ഇടുക്കിയിലെ കര്‍ഷകരുടെ ചുംബന സമരം. കര്‍ഷക സംരക്ഷണ സമിതികളുടെ നേതൃത്വത്തിലാണ് ചുംബന സമരം. തൊടുപുഴയിലെ ഗാന്ധി പ്രതിമക്കു മുന്നില് മണ്ണിനെ ചുംബിച്ചു കൊണ്ടായിരുന്നു ഇവരുടെ സമരം. വിവധ പ്രദേശങ്ങളില്‍ നിന്നെത്തിയ ഇരുനൂറോളം വരുന്ന കര്‍ഷകരാണ് സര്‍ക്കാറിന്റെ ശ്രദ്ധ ക്ഷണിക്കാനായി മണ്ണു ചംബന സമരം നടത്തിയത്.

ഇടുക്കി, കഞ്ഞിക്കുഴി, ഉടുമ്പന്നൂര്‍, അറക്കുളം തുടങ്ങിയ പഞ്ചായത്തു തല കര്‍ഷക സംരക്ഷ സമിതികളുടെ നേതൃത്വത്തിലാണ് മണ്ണു ചുംബന സമരം നടന്നത്. പരമ്പരാഗത കര്‍ഷക വേഷത്തില്‍ തൊപ്പിപ്പാളയും ധരിച്ച് തൊടുപുഴ നഗരത്തിലല്‍ കര്‍ഷകര്‍ പ്രകടനവും നടത്തി. പിന്നീടാണ് ഇവര്‍ ഗാന്ധി പ്രതിമക്കു മുന്നിലെത്തിയത്. പട്ടയ നിഷേധം, റബ്ബര്‍ വിലയിടിവ്, ഹൈറേഞ്ച് ലാന്റ് സ്കേപ് പ്രോജക്ട് തുടങ്ങിയ വിഷയങ്ങളിലുളള പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കാനായിരുന്നു ഇവരുടെ സമരം.

നേരത്തേ നടത്തിയ മണ്ണവകാശ പ്രഖ്യാപനം, രക്ത പ്രതിജ്ഞ, തുടങ്ങിയ സമരങ്ങളെയെല്ലാം സര്‍ക്കാര്‍ അവഗണിച്ചതായി കര്‍ഷകര്‍ കുറ്റപ്പെടുത്തി. ഈ ചുംബന സമരമെങ്കിലും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കരുതേയെന്നും കര്‍ഷകര്‍ അഭ്യര്‍ത്ഥിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close